ചെറിയാന്‍ ഫിലിപ്പിനെ അഭിനന്ദനന്ദിച്ച് വി.മുരളീധരന്‍ദുരന്ത നിവാരണ രംഗത്ത് പിണറായി സര്‍ക്കാരിന്റെ പരാജയം തുറന്നു പറഞ്ഞ ഇടതു സഹയാത്രികന്‍ ശ്രീ ചെറിയാന്‍ ഫിലിപ്പിന് അഭിനന്ദനങ്ങള്‍.. സംസ്ഥാന സര്‍ക്കാര്‍ ദുരന്ത നിവാരണത്തിലെ പോരായ്മകളെ തുറന്നു പറഞ്ഞ ചെറിയാന്‍ ഫിലിപ്പിന് കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ നല്‍കിയ അഭിനന്ദനമാണ് ഇത്. സര്‍ക്കാരിന്റെ പരാജയത്തെ കുറിച്ച് മിണ്ടാന്‍ ഇടതു മുന്നണിയില്‍ ആരും ധൈര്യപ്പെടാത്ത കായലത്താണ് രാജാവ് നഗ്നനാണെന്ന് ചെറിയാന്‍ തുറന്നടിച്ചത്. ഉത്തരേന്ത്യന്‍ പ്രളയക്കെടുതിയില്‍ വേദനിക്കുന്ന ബുദ്ധിജീവി സമൂഹവും കേരളത്തിലെ ഭരണ പരാജയത്തെ കുറിച്ച് മൗനത്തിലാണ്. നെതര്‍ലാന്റ്‌സിലല്ല. എവിടെ പോയിട്ടുണ്ടെങ്കിലും ദുരന്തനിവാരണത്തിന്റെ ബാല പാഠങ്ങള്‍ പോലും കേരളത്തിലെ ഭരണനേതൃത്വം പഠിച്ചിട്ടില്ലെന്ന് ഏത് കൊച്ചു കുട്ടിക്കും ഇന്ന് ബോധ്യമുണ്ടെന്നും മുരളീധരന്‍ ഫേസ്ബുക്ക് പോസറ്റില്‍ വ്യക്തമാക്കി.

വി.മുരളീധരന്‍ തന്റെ പോസ്റ്റില്‍ കുറിച്ചത് ഇങ്ങനെയാണ്.

ദുരന്ത നിവാരണ രംഗത്തെ പിണറായി സര്‍ക്കാരിന്റെ പരാജയം തുറന്നു പറഞ്ഞ ഇടതു സഹയാത്രികന്‍ ശ്രീ ചെറിയാന്‍ ഫിലിപ്പിന് അഭിനന്ദനങ്ങള്‍.. പരിസ്ഥിതി കര്‍ഷക സ്‌നേത്തിന്റെ കുത്തക ഏറ്റെടുത്തിരിക്കുന്ന സിപിഐ സഖാക്കള്‍ക്ക് ഇല്ലാത്ത ആര്‍ജവമാണ് ചെറിയാന്‍ കാട്ടിയത്. പാര്‍ട്ടിക്കുറും വ്യക്തിപൂജയും മൂലം സര്‍ക്കാരിന്റെ പരാജയത്തെ കുറിച്ച് മിണ്ടാന്‍ ഇടതു മുന്നണിയില്‍ ആരും ധൈര്യപ്പെടാത്ത കാലത്താണ് രാജാവ് നഗ്നനാണെന്ന് ചെറിയാന്‍ തുറന്നടിച്ചത്. ഉത്തരേന്ത്യന്‍ പ്രളയക്കെടുതിയില്‍ വേദനിക്കുന്ന ബുദ്ധി ജീവി സമൂഹവും കേരളത്തിലെ ഭരണ പരാജയത്തെക്കുറിച്ച് മൗനത്തിലാണ്. നെതര്‍ലാന്‍ഡ്‌സിലല്ല എവിടെ പോയിട്ടുണ്ടെങ്കിലും ദുരന്ത നിവാരണത്തിന്റെ ബാല പാഠങ്ങള്‍ പോലും കേരളത്തിലെ ഭരണ നേതൃത്വം പഠിച്ചിട്ടില്ലെന്ന് ഏത് കൊച്ചുകുട്ടിക്കും ഇന്ന് ബോധ്യമുണ്ട്. അല്ലെങ്കില്‍ വര്‍ഷാവര്‍ഷം പാവപ്പെട്ട മലയോര ജനതയെ ഇങ്ങനെ ജീവനോടെ മണ്ണിനടിയില്‍ കുഴിച്ചു മൂടുന്നത് കാണേണ്ടി വരില്ലായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചുറ്റിക്കറങ്ങിയാല്‍ യൂറോപ്യന്‍ മാതൃക നടപ്പാക്കാവില്ല.

അതിന് ദീര്‍ഘവീക്ഷണമുള്ള ഉദ്യോഗസ്ഥരും ഇച്ഛാ ശക്തിയുള്ള ഭരണ നേതൃത്വവും വേണം. പശ്ചിമ ഘട്ട സംരക്ഷണത്തിനുള്ള എല്ലാ നീക്കങ്ങളെയും വോട്ട് ബാങ്ക് ലക്ഷ്യമിട്ട് അട്ടിമറിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് ഈ ദുരന്തങ്ങളുടെ മുഖ്യ ത്തരവാദി.

് മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരും ചെറിയാന്‍ ഫിലിപ്പിന് ഫേസ്ബുക്കിലൂടെ അഭിവാദ്യങ്ങള്‍ പറഞ്ഞിരുന്നു. ദുരന്ത നിവാരണത്തില്‍ ശ്രദ്ധിക്കാതെ ഭരണാധികാരികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പോയി വിലാപ കാവ്യം രചിക്കുന്നത് ജന വഞ്ചനയാണെന്ന് തുറന്നു പറഞ്ഞ ചെറിയാന്‍ ഫിലിപ്പിന് അഭിവാദ്യങ്ങള്‍... നെതര്‍ലാന്റ് മാതൃകയെ കുറിച്ച് അവിടെ പോയി പഠിച്ചിട്ടും തുടര്‍ നടപടിയെ കുറിച്ച് ആര്‍ക്കുമറിയില്ലെന്നും സിപിഎം സഹ യാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് എന്നായിരുന്നു സനില്‍ നമ്പ്യാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!