പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ചവരെ അവധി

തിരുവനന്തപുരം: പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ചവരെ അവധി പ്രഖ്യാപിച്ചു.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെക്കാനും സര്‍വകലാശാലകള്‍ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവേശനനടപടികള്‍ തുടരണം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍

ഉള്‍പ്പെടെയുള്ളവ തുറക്കുന്നത് നേരത്തേതന്നെ 25-ലേക്ക് മാറ്റിവെച്ചിരുന്നു. ക്ലാസുകള്‍ ആരംഭിച്ചു കഴിഞ്ഞ അവസാനവര്‍ഷ കോഴ്സുകള്‍ക്കും ഇത് ബാധകമായിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!