എക്‌സ്‌പോ വിസയില്‍ രാജ്യത്തെത്തിയ പ്രതിനിധികള്‍ക്ക് ഇനി എളുപ്പത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും: നടപടികള്‍ ലളിതമാക്കി യുഎഇ

ദുബായ്: എക്‌സ്‌പോ വിസയില്‍ യുഎഇയില്‍ എത്തിയ പ്രതിനിധികള്‍ക്ക് ഇനി എളുപ്പത്തില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കും. ഇത്തരക്കാര്‍ക്ക് ലൈസന്‍സ് കിട്ടാനുള്ള നടപടികള്‍ കൂടുതല്‍ ലളിതമാക്കി. ഇതിനായി എക്‌സ്‌പോയില്‍ ആര്‍ടിഎ ഓഫിസ് തുറന്നിട്ടുണ്ട്. സ്വദേശത്ത് ലൈസന്‍സുള്ളവര്‍ക്ക് പരിശീലനത്തിലടക്കം ഇളവു ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ലൈസന്‍സ് കിട്ടാനുള്ള അന്തിമ ടെസ്റ്റില്‍ ഇവര്‍ക്കു നേരിട്ടു പങ്കെടുക്കാം. ഡ്രൈവിങ് ലൈസന്‍സ് വിഭാഗം മേധാവി അബ്ദുല്ല അല്‍ അലിയാണ് ഇക്കാര്യം അറിയിച്ചത്. വിജയിച്ചാല്‍ അന്നു തന്നെ ലൈസന്‍സ് ലഭിക്കും. നയതന്ത്ര വിഭാഗം ജീവനക്കാര്‍ക്ക് ഡ്രൈവിങ് പരിശീലന സമയം 20 മണിക്കൂറില്‍ നിന്നു 10 ആക്കിയിട്ടുണ്ട്. 5 പ്രവൃത്തി ദിവസങ്ങള്‍ക്കകം പരിശീലനം പൂര്‍ത്തിയാക്കാനാകും.

സൗദി, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, യുകെ, കാനഡ എന്നിവയടക്കം 34 രാജ്യങ്ങളില്‍ നിന്നുള്ള ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് യുഎഇ ലൈസന്‍സ് ആവശ്യമില്ല. ഈ രാജ്യങ്ങളില്‍ നിന്നും സന്ദര്‍ശക വിസയിലെത്തിയവര്‍ യുഎഇ ലൈസന്‍സിന് അപേക്ഷിക്കേണ്ട കാര്യമില്ല. താമസവീസയാണെങ്കില്‍ ലൈസന്‍സ് വേണമെന്നും അധികൃതര്‍ വ്യക്തമാക്കി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!