സ്വാതന്ത്ര്യസമര സേനാനികളുടെ വിധവകള്‍ക്കുള്ള പെന്‍ഷന്‍ തുടരണമെന്ന് ആവശ്യം

പനജി: സ്വാതന്ത്ര്യസമരസേനാനികളുടെ മരണത്തില്‍ അവരുടെ ഭാര്യമാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പെന്‍ഷന്‍ പദ്ധതി അധികാരികള്‍ തുടരണമെന്ന് സ്വാതന്ത്ര്യസമരസേനയുടെ സമൂഹം ആവശ്യപ്പെട്ടു. സ്വതന്ത്ര സൈനിക് സമ്മാന്‍ പെന്‍ഷന്‍ 1980 നിര്‍ത്തുന്നതിനെതിരെ നവജീവന്‍ സൊസൈറ്റി ഓഫ് ഫ്രീഡം ഫൈറ്റേഴ്സ് സെക്രട്ടറി ഗുരുദാസ് കൗണ്ടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സ്വാതന്ത്ര്യസമര സേനാനികളെ ആദരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു, അതനുസരിച്ച്, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 25 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍, സര്‍ക്കാര്‍ അവര്‍ക്ക് 1972 മുതല്‍ പ്രതിമാസ പെന്‍ഷന്‍ ആരംഭിച്ചു.

ഒരു സ്വാതന്ത്ര്യസമരസേനാനി മരണപ്പെട്ടാല്‍, ഔദ്യോഗിക ഗസറ്റില്‍ വിജ്ഞാപനം ചെയ്ത സ്വതന്ത്ര സൈനിക് സമ്മാന്‍ പെന്‍ഷന്‍ 1980 എന്ന പദ്ധതി പ്രകാരം അദ്ദേഹത്തിന്റെ ഭാര്യക്ക് തുല്യമായ പെന്‍ഷന്‍ കൈമാറാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഈ പദ്ധതി 2014 -വരെ സുഗമമായി നടപ്പാക്കപ്പെട്ടു. പിന്നീട് വളരെ പെട്ടെന്ന് സ്വാതന്ത്ര്യസമര സേനാനികള്‍, അല്ലെങ്കില്‍ കുടുംബ പെന്‍ഷന്‍കാര്‍ക്ക് (വിധവകള്‍) സ്വാതന്ത്ര്യസമര സേനാനികളുടെ) പെന്‍ഷന്‍ നല്‍കുന്നത് നിര്‍ത്തുകയായിരുന്നു.

നവജീവന്‍ സൊസൈറ്റി ഓഫ് ഫ്രീഡം ഫൈറ്റേഴ്സ് ബന്ധപ്പെട്ട അതോറിറ്റിക്ക് കത്ത് എഴുതിയിരുന്നുവെങ്കിലും നാളിതുവരെ അവരില്‍ നിന്ന് ഒരു വിശദീകരണമോ മറുപടിയോ ലഭിച്ചിട്ടില്ലെന്നും കൗണ്ടെ പറഞ്ഞു, സ്വാതന്ത്ര്യസമര സേനാനികളുടെ വിധവകളോട് ബന്ധപ്പെട്ട അധികാരികള്‍ക്ക് എന്ത് വിരോധമാണ് ഉള്ളതെന്നും അദ്ദേഹം ചോദിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!