ഗോവ പോണ്ടയിലെ ഇരട്ടക്കൊലപാതകം; പ്രതി അറസ്റ്റില്‍പോണ്ട: പോണ്ടയിലെ കാസിവാഡയിലെ ഒരു ഫ്ളാറ്റില്‍ രണ്ട് സഹോദരിമാരെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ബിച്ചോളിം ബയേം സുര്‍ല നിവാസി മഹാദേവ് ഗാദി(34)യെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരിമാരായ ജീവന്‍ കാമത്ത്(68), മംഗള കാമത്ത്(76 ) എന്നിവരെയാണ് കൊലപ്പെടുത്തിയത്. പ്രതിയ്ക്ക് കഴിഞ്ഞ 10 വര്‍ഷമായി പരിചയമുണ്ടായിരുന്നുവെന്ന് സൗത്ത് ഗോവ പൊലീസ് സൂപ്രണ്ടന്റ് പങ്കജ് കുമാര്‍ സിംഗ് പറഞ്ഞു. വായ്പ വാങ്ങിയ പണം തിരികെ നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തില്‍ കലാശിച്ചത്.

കഴിഞ്ഞ 13 വര്‍ഷമായി ഐ ഡി സി വെര്‍ണയില്‍ ഓപ്പറേറ്ററായി ജോലിചെയ്യുകയായിരുന്ന പ്രതി സഹോദരിമാര്‍ താമസിച്ചിരുന്ന പോണ്ടയിലെ അതേ കെട്ടിടത്തിലെ ഡോര്‍മെറ്റിലാണ് താമസിച്ചിരുന്നത്. അങ്ങനെയാണ് മരിച്ച സഹോദരിമാരുമായി ഇയാള്‍ പരിചയത്തിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതിമാസം പലിശ നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ ജീവന്‍ കാമത്തില്‍ നിന്നും രണ്ടര ലക്ഷം രൂപ വായ്പ വാങ്ങിയെങ്കിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി പലിശയും വായ്പയും തിരിച്ചടച്ചിരുന്നില്ല. പണം തിരിച്ചടയ്ക്കാത്തപക്ഷം പോലീസില്‍ പരാതി നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി ജീവന്‍ കാമത്ത് പണം തിരികെ നല്‍കണമെന്ന് മഹാദേവിനോട് നിരന്തരം ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് തിരിച്ചടവിന് കൂടുതല്‍ സമയം തേടി പ്രതി ശനിയാഴ്ച രാവിലെ സഹോദരിമാരെ സന്ദര്‍ശിച്ചുെങ്കിലും അവരുടെ ചര്‍ച്ച പരാജയപ്പെട്ടു, വഴക്കായി മാറി. പ്രകോപിതനായ മഹാദേവ് ജീവന്‍ കാമ്മത്തിനെ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ക്ഷിക്കാന്‍ ശ്രമിച്ച സഹോദരിയേയും ഇയാള്‍ ആക്രമിച്ചു കൊലപ്പെടുത്തിയ ശേഷം ഇവിടെ നിന്നും രക്ഷപെട്ടു. ഏറെ സമയത്തിന് ശേഷം മംഗള കാമത്തിന്റെ മകന്‍ ഫ്ളാറ്റില്‍ എത്തിയപ്പോഴാണ് കൊലപാതങ്ങള്‍ പുറത്തറിയുന്നത്.

ജീവന്‍ കാമത്തിന്റെ ഫോണ്‍ കോള്‍ പരിശോധിച്ചതിലൂടെയാണ് മഹാദേവിലേക്ക് അന്വേഷണം എത്തുന്നത്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളുടെ രക്തം പുരണ്ട വസ്ത്രങ്ങളും, കുത്താന്‍ ഉപയോഗിച്ച കത്തിയും പോലീസ് കണ്ടെടുത്തു. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു. ഇയാള്‍ പലരില്‍ നിന്നും പണം വായ്പ വാങ്ങിയത് തിരികെ കൊടുക്കാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!