അബുദാബിയില്‍ പൊതുസ്ഥലങ്ങളിലെ പ്രവേശനത്തിന് ഇനി മുതല്‍ ഗ്രീന്‍ പാസ് വേണം

അബുദാബി; അബുദാബിയില്‍ പൊതുസ്ഥലങ്ങളിലെ പ്രവേശനത്തിന് ഇനി മുതല്‍ ഗ്രീന്‍ പാസ് വേണം.കോവിഡ് വാക്സീന്‍, പിസിആര്‍ ടെസ്റ്റ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗ്രീന്‍ പാസ് ലഭിക്കുക. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇതര എമിറേറ്റില്‍നിന്ന് അബുദാബിയില്‍ എത്തുന്നവര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇത് നിര്‍ബന്ധം. 16 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ഇളവുണ്ട്. 2 ഡോസ് വാക്സീന്‍ എടുത്തവര്‍ക്ക് പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവാണെങ്കില്‍ അല്‍ഹൊസന്‍ ആപ്പില്‍ 30 ദിവസത്തേക്ക് ഗ്രീന്‍പാസ് തെളിയും.

വാക്സീന്‍ എടുക്കാത്തവര്‍ പിസിആര്‍ നെഗറ്റീവാണെങ്കില്‍ 7 ദിവസത്തേക്ക് ഗ്രീന്‍ പാസ് ലഭിക്കും. സിനോഫാം 2 ഡോസ് വാക്സീന്‍ എടുത്തവര്‍ 6 മാസത്തിനുശേഷം ബൂസ്റ്റര്‍ ഡോസ് എടുത്താലേ ഗ്രീന്‍ പാസ് നിലനില്‍ക്കൂ. വിനോദ സഞ്ചാരികള്‍ക്ക് ഐസിഎ ആപ്, വെബ്സൈറ്റ് എന്നിവിടങ്ങളില്‍ വ്യക്തിഗത വിവരങ്ങളും വാക്സീന്‍ വിശദാംശങ്ങളും നല്‍കിയാല്‍ ഗ്രീന്‍പാസ് ലഭിക്കും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!