കപ്പലിടിച്ച്‌ തിമിംഗലം ചത്തു; ജഡം ടാങ്കറിന്റെ മുന്‍ഭാഗത്ത് കുടുങ്ങിയതറിയാതെ പസിഫിക് സമുദ്രത്തില്‍ ഉടനീളം വലിച്ചിഴച്ചു: ദാരുണ സംഭവം ജപ്പാനിലെ മിസുഷിമ തുറമുഖത്ത്

ക പ്പലിടിച്ച്‌ തിമിംഗലം ചത്തു. ഡം ടാങ്കറിന്റെ മുന്‍ഭാഗത്ത് കുടുങ്ങിയതറിയാതെ പസിഫിക് സമുദ്രത്തിലുടെ നീളം തിമിംഗലത്തിന്റെ ജഡം കപ്പല്‍ വലിച്ചിഴച്ചു. ഒടുവില്‍ തുറമുഖത്തെത്തിയപ്പോഴാണ് ദാരണ സംഭവം കപ്പലിലുണ്ടായിരുന്നവര്‍ അറിയുന്നത്. ജപ്പാനിലെ മിസുഷിമ തുറമുഖത്ത് കഴിഞ്ഞ മാസമാണ് സംഭവം.

കപ്പലിടിച്ച്‌ മരിച്ച തിമിംഗലത്തിന്റെ ജഡം ടാങ്കറിന്റെ മുന്‍ഭാഗത്ത് കുടുങ്ങുകയായിരുന്നു. ബ്രൈഡേ ഇനത്തില്‍പ്പെട്ട ആണ്‍ തിമിംഗലമാണ് അപകടത്തില്‍ ചത്തത്. 39 അടി നീളമുള്ള തിമിംഗലത്തിന് 5 ടണ്‍ ഭാരമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ ഇതാദ്യമായാണ് ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതെന്ന് മിസുഷിമ കോസ്റ്റ് കാര്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക്താവ് വിശദീകരിച്ചു.

സാധാരണ കപ്പല്‍ അപകടത്തില്‍ പെടുന്ന തിമിംഗലങ്ങളുടെ ജഡങ്ങള്‍ കടലിന്റെ അടിത്തട്ടിലേക്കു മുങ്ങി പോവുകയാണ് പതിവ്. അതിനാല്‍ അവയെ കണ്ടെത്താനും സാധിക്കാറില്ല. എന്നാല്‍ ഇത് ടാങ്കറില്‍ കുടുങ്ങുകയായിരുന്നു. കപ്പലുകളും ബോട്ടുകളും തട്ടിയുള്ള അപകടങ്ങളാണ് ആഗോളതലത്തില്‍ തിമിംഗലങ്ങളുടെ എണ്ണം കുറയുന്നതിനുള്ള പ്രധാന കാരണം എന്ന് വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ പഠനത്തില്‍ മുന്‍പ് തന്നെ കണ്ടെത്തിയിരുന്നു.

പ്രതിവര്‍ഷം ആയിരക്കണക്കിന് തിമിംഗലങ്ങള്‍ കപ്പല്‍ അപകടങ്ങളെ തുടര്‍ന്ന് കൊല്ലപ്പെടുന്നുണ്ടെന്ന് നോര്‍ത്ത് കാരലൈനയിലെ ഗ്രേറ്റ് വെയ്ല്‍ കണ്‍സര്‍വന്‍സിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്കിള്‍ ഫിഷ്ബാക്ക് പറയുന്നു. അതേസമയം ഇത്തരം സംഭവങ്ങള്‍ ജപ്പാനില്‍ ഇനിയും ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്താനായി സ്വീകരിക്കണ്ടേ നടപടികളെക്കുറിച്ച്‌ പഠനം നടത്തുകയാണെന്ന് മിസുഷിമ കോസ്റ്റ് ഗാര്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!