കളിയില്‍ തോട്ടെങ്കിലും, പ്രണയത്തിന്റെ അപ്പീല്‍ ജയിച്ച്‌ ദീപക് ചാഹര്‍; വീഡിയോ വൈറല്‍

ദുബായ്: വ്യാഴാഴ്ച നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് - പഞ്ചാബ് കിങ്‌സ് മത്സരത്തിനു ശേഷം സ്റ്റേഡിയം വേദിയായത് ഒരു പ്രണയ സാക്ഷാത്കാരത്തിനായിരുന്നു. സൂപ്പര്‍ കിങ്‌സ് താരം ദീപക് ചാഹറായിരുന്നു ഈ പ്രണയകഥയിലെ നായകന്‍. പഞ്ചാബിനെതിരായ മത്സരത്തിനുശേഷം ഗാലറിയിലെത്തിയ ദീപക് തന്റെ കൂട്ടുകാരിയോട് മുട്ടുകുത്തിയിരുന്ന് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു. തിന്റെ വീഡിയോ ദീപക് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിട്ടുണ്ട്. പഞ്ചാബിനെതിരായ മത്സരം ആറു വിക്കറ്റിന് തോറ്റ ശേഷമായിരുന്നു ദീപക് കൂട്ടുകാരിക്ക് മുന്നില്‍ പ്രണയത്തിനായി അപ്പീല്‍ ചെയ്തത്. ഒടുവില്‍ താരത്തിന്റെ അപ്പീല്‍ അംഗീകരിക്കപ്പെടുകയും ചെയ്തു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!