ചരണ്‍ജീത് സിംഗിനെ അഭിനന്ദിച്ച്‌ പിണറായി വിജയന്‍

പഞ്ചാബിന്‍റെ 16-ാമത് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ചരണ്‍ ജീത് സിംഗ് ചന്നിയെ അഭിനന്ദിച്ച്‌ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍.

'പഞ്ചാബിന്‍റെ പുതിയ മുഖ്യമന്തിയായ ചരണ്‍ ജീത് സിംഗിന് അഭിനന്ദനങ്ങള്‍. പഞ്ചാബിനെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു' മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

തിങ്കളാഴ്ചയാണ് പഞ്ചാബിന്‍റെ പുതിയ മുഖ്യമന്ത്രിയായി ചരണ്‍ജീത് സിംഗ് അധികാരമേറ്റെടുത്തത്. പഞ്ചാബിലെ ആദ്യ ദലിത് മുഖ്യമന്ത്രിയാണ് ചരണ്‍ ജീത് സിംഗ്. 2015-16 കാലയളവില്‍ പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.

നേരത്തെ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാജി വച്ചതിനെത്തുടര്‍ന്നാണ് ചരണ്‍ ജീത് സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!