നിപ ഭീതി മൂലം റമ്ബുട്ടാന്‍ വാങ്ങാനാളില്ല; പഴങ്ങള്‍ കൊഴിഞ്ഞു നശിക്കുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

കട്ടപ്പന: നിപ ഭീതി മൂലം വാങ്ങാന്‍ ആളില്ലാതായതോടെ റമ്ബുട്ടാന്‍ കര്‍ഷകര്‍ പ്രതിസന്ധിയില്‍. പറിച്ച്‌ വില്‍ക്കാന്‍ കഴിയാത്തതിനാല്‍ പഴങ്ങള്‍ കൊഴിഞ്ഞു നശിക്കുന്ന അവസ്ഥയാണിപ്പോള്‍. കൃഷിയിടങ്ങളില്‍റമ്ബൂട്ടാന്‍ പഴുത്ത് കിടക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.

കോഴിക്കോട് നിപ സ്ഥിരീകരിച്ചതിനു ശേഷം റമ്ബുട്ടാന്‍ കഴിക്കാന്‍ ആളുകള്‍ക്ക് ധൈര്യമില്ലാതായി. ഇതോടെ പഴക്കടക്കാര്‍ കച്ചവടം നിര്‍ത്തി. വാങ്ങാനാളില്ലാത്തതിനാല്‍ എന്തു ചെയ്യുമെന്നറിയാതെ വിഷമിക്കുകയാണ് ഇപ്പോള്‍ കര്‍ഷകര്‍.

കഴിഞ്ഞ മാസം അവസാനം കിലോയ്ക്ക് 130 രൂപ വരെ വില നല്‍കാമെന്ന് കച്ചവടക്കാര്‍ ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാലിപ്പോള്‍ വെറുതെ കൊടുത്താന്‍ പോലും വാങ്ങനാളില്ലാതായെന്ന് അവര്‍ പരിതപിക്കുകയാണ്.

വര്‍ഷത്തില്‍ ഒരു തവണ മാത്രമാണ് റമ്ബുട്ടാന്‍ കായ്ക്കുക. പരിപാലന ചെവല് കുറവായതിനാല്‍ ഇടവിളയായി ഇടുക്കിയില്‍ നിരവധി പേരാണ് റമ്ബുട്ടാന്‍ കൃഷി ചെയ്യുന്നത്. മരങ്ങള്‍ നശിക്കാതിരിക്കാന്‍ പഴങ്ങള്‍ പറിച്ചു മാറ്റണം. ഇതിനായി വേറെ പണം കണ്ടെത്തേണ്ട ഗതികേടിലാണ് കര്‍ഷകരിപ്പോള്‍.

കാലാവസ്ഥ അനുകൂലമായിരുന്നതിനാല്‍ ഇത്തവണ നല്ല വിളവും കിട്ടി. ഒരു മരത്തില്‍ നിന്നും 250 കിലോയിലധികം പഴം കിട്ടേണ്ടതാണ്. വില്‍ക്കാന്‍ കഴിയാത്തതിനാല്‍ പതിനായിരങ്ങളുടെ നഷ്ടമാണ് ഇത്തവണ കര്‍ഷകര്‍ക്കുണ്ടായിരിക്കുന്നത്. കോഴിക്കോട് നിന്ന് ശേഖരിച്ച റമ്ബുട്ടാന്‍ പഴങ്ങളില്‍ നിപ വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന വാര്‍ത്ത കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!