ഇന്ധനം നിറച്ചാല്‍ 500 രൂപ വരെ കാഷ്ബാക്; ഇന്ത്യന്‍ ഓയിലും ഗൂഗിള്‍ പേയും ഒരുമിക്കുന്നു

കൊച്ചി: ഇന്ധനം നിറയ്ക്കുമ്ബോള്‍ ഉപഭോക്​താക്കള്‍ക്ക്​ പ്രയോജനപ്രദമാക്കുന്ന പങ്കാളിത്ത കരാറില്‍ ഇന്ത്യന്‍ ഓയിലും ഗൂഗിള്‍ പേയും ഒപ്പു​െവച്ചു. ഗൂഗിള്‍ പേ ആപ് ഉപയോഗിച്ച്‌ രാജ്യത്തെ 30,000 ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്ബുകളില്‍നിന്ന്​ ഇന്ധനം വാങ്ങുമ്ബോള്‍ ഉപഭോക്താവിന് 500 രൂപവരെ കാഷ്ബാക് ലഭിക്കും.

ഇന്ത്യന്‍ ഓയിലിെന്‍റ ലോയല്‍റ്റി പ്രോഗ്രാമായ എക്‌സ്ട്രാ റിവാര്‍ഡ്‌സ് പിന്നീട് ഗൂഗിള്‍ പേ ആപ്പിലും ലഭ്യമാക്കും. ഇന്ത്യന്‍ ഓയിലിെന്‍റയും ഗൂഗിള്‍ പേയുടെയും ഉപഭോക്താക്കള്‍ക്ക്, എക്‌സ്ട്രാ റിവാര്‍ഡ്‌സ് ലോയലിറ്റി പോയന്‍റുകള്‍ ഗൂഗിള്‍ പേ ആപ്പ് ഉപയോഗിച്ച്‌ റെഡീം ചെയ്യാം.

ഇന്ത്യന്‍ ഓയില്‍ എക്‌സ്ട്രാ റിവാര്‍ഡ്‌സ് ലോയല്‍റ്റി പ്രോഗ്രാം മെംബര്‍ഷിപ്പിനായി സൈന്‍ അപ് ചെയ്യുകയോ ഗൂഗിള്‍ പേ അക്കൗണ്ടുമായി ബന്ധിപ്പിക്കുകയോ വേണം.ഇന്ധനം നിറച്ചാല്‍ 500 രൂപ വരെ കാഷ്ബാക്; ഇന്ത്യന്‍ ഓയിലും ഗൂഗിള്‍ പേയും ഒരുമിക്കുന്നു

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!