തിരുവോണം ബമ്ബര്‍ ഭാഗ്യശാലിയെ ഇതുവരെ കണ്ടെത്താനായില്ല: സമാശ്വാസ സമ്മാനം ലഭിച്ചത് വിമുക്ത ഭടന്‍ ആയ വിജയന്‍ പിള്ളയ്ക്ക്

സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്ബര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസില്‍ നിന്ന് വിതരണം ചെയ്ത TE 645465 എന്ന ടിക്കറ്റിനാണ് ലഭിച്ചത്. എന്നാല്‍ ഭാഗ്യശാലി ആരെന്ന് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതേസമയം സമാശ്വാസ സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത് വിമുക്ത ഭടന്‍ ആയ വിജയന്‍ പിള്ളയ്ക്കാണ്.

മീനാക്ഷി ലോട്ടറി ഏജന്‍സിയില്‍ നിന്ന് വാങ്ങിയ ടിക്കറ്റിനാണ് വിജയന്‍ പിള്ള വാങ്ങാതിയത്.വിജയന്‍ പിള്ള തൃപ്പുണിത്തുറയിലെ സ്വകാര്യ സെക്യുരിറ്റി ജീവനക്കാരന്‍ ആണ്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയാണ്. ഓരോ കോടി രൂപ വീതം രണ്ടാം സമ്മാനമായി 6 പേര്‍ക്ക് ലഭിക്കും ഓരോ പരമ്ബരയിലും 2 പേര്‍ക്ക് വീതം മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ 12 പേര്‍ക്ക് ലഭിക്കും. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും.

സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്ബരുകള്‍

ഒന്നാം സമ്മാനം [Rs.12 Crores]

Te 645465

സമാശ്വാസ സമ്മാനം(5,00,000/-)

TA 645465 TB 645465 TC 645465 TD 645465 TG 645465

രണ്ടാം സമ്മാനം [Rs.1 Crore]

TA 945778 TB 265947 TC 537460 TD 642007 TE 177852 TG 386392

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!