വളര്‍ത്തുനായ്​ക്കായി എയര്‍ ഇന്ത്യയുടെ മുഴുവന്‍ ബിസിനസ്​ ക്ലാസ്​ സീറ്റുകളും ബുക്ക്​ ചെയ്​ത്​ ഇന്ത്യന്‍ വ്യവസായി

മുംബൈ: വളര്‍ത്തുനായ്​ക്കായി എയര്‍ ഇന്ത്യ വിമാനത്തിലെ മുഴുവന്‍ ബിസിനസ്​ ക്ലാസ്​ സീറ്റുകളും ബുക്ക്​ ചെയ്​ത്​ ഇന്ത്യന്‍ വ്യവസായി. എ.ഐ 671 എയര്‍ ഇന്ത്യ വിമാനത്തില്‍ ബുധനാഴ്ച രാവിലെയായിരുന്നു നായുടെ ആഡംബര യാത്ര.

മുംബൈയില്‍നിന്ന്​ ചെന്നൈ വരെ രണ്ടുമണിക്കൂര്‍ യാ​ത്രക്കായി 2.5 ലക്ഷം രൂപയാണ്​ നായുടെ ഉടമ മുടക്കിയത്​. വളര്‍ത്തുനായ്​ക്കായി മുഴുവന്‍ ബിസിനസ്​ ക്ലാസ്​ ടിക്കറ്റുകളും വാങ്ങിയ വ്യവസായിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എയര്‍ ഇന്ത്യ മുംബൈ -ചെന്നൈ യാത്രയുടെ ഒരു ബിസിനസ്​ ക്ലാസ്​ ടിക്കറ്റിന്​ 20,000 രൂപയാണ്​. ഇതില്‍ 12 സീറ്റുകളും ഉള്‍പ്പെടും. തന്‍റെ നായ്​ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ സഞ്ചരിക്കാനാണ്​ വ്യവസായി മുഴുവന്‍ ടിക്കറ്റുകളും വിലക്കെടുത്തതെന്നാണ്​ വിവരം.

എയര്‍ ഇന്ത്യ ബിസിനസ്​ ക്ലാസ്​ ടിക്കറ്റില്‍ മുമ്ബും വളര്‍ത്തുനായ്​ക്കള്‍ യാത്ര ചെയ്​തിട്ടുണ്ട്​. എന്നാല്‍ ആദ്യമായാണ്​ ഒരു നായ്​ക്കായി മുഴുവന്‍ ബിസിനസ്​ ക്ലാസ്​ ടിക്കറ്റുകളും വാങ്ങുന്നത്​.

പാസഞ്ചര്‍ കാബിനില്‍ വളര്‍ത്തുമൃഗങ്ങളെ അനുവദിക്കുന്ന ഏക ഇന്ത്യന്‍ വിമാന കമ്ബനിയാണ്​ എയര്‍ ഇന്ത്യ. ഒരു വിമാനത്തില്‍ പരമാവധി രണ്ടു വളര്‍ത്തുമൃഗങ്ങളെയാണ്​ ഇരുത്തുക. അവസാന നിരയിലെ രണ്ടുവരികളാണ്​ വളര്‍ത്തുമൃഗങ്ങള്‍ക്കായി അനുവദിക്കുക. കഴിഞ്ഞവര്‍ഷം ജൂണ്‍ മുതല്‍ സെപ്​റ്റംബര്‍ വരെ എയര്‍ ഇന്ത്യ 2000 വളര്‍ത്തുമൃഗങ്ങളുമായി ആഭ്യന്തര യാത്രകള്‍ നടത്തി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!