യു.എ.ഇയുടെ എണ്ണ ഇതര വ്യാപാരത്തില്‍ വന്‍ കുതിപ്പ്​

ദുബൈ: എണ്ണയില്ലെങ്കില്‍ ഗള്‍ഫ്​ ഇല്ലെന്ന്​ പറഞ്ഞവര്‍ക്ക്​ മുന്നില്‍ എണ്ണ ഇതര വരുമാനം ഗണ്യമായുയര്‍ത്തി യു.എ.ഇ കഴിഞ്ഞ വര്‍ഷം എണ്ണ ഇതര വിദേശ വ്യാപാരത്തി​െന്‍റ മൂല്യം 1.403 ദിര്‍ഹം ട്രില്യണ്‍ ആയി ഉയര്‍ന്നു.

ഫെഡറല്‍ സെന്‍റര്‍ ഫോര്‍ കോമ്ബറ്റീറ്റിവിറ്റി ആന്‍ഡ് സ്​റ്റാറ്റിസ്​റ്റിക്സ് (എഫ്​.സി.എസ്.എ) പുറത്തുവിട്ട സ്​ഥിതിവിവരക്കണക്കുകളിലാണ്​ ഇക്കാര്യം സൂചിപ്പിക്കുന്നത്​. 2019ലെ അവസ്​ഥയുമായി താരതമ്യം ചെയ്യു​േമ്ബാള്‍ പത്ത്​ ശതമാനം വളര്‍ച്ചയാണ്​ രേഖപ്പെടുത്തിയത്​. 2020ലെ മൊത്തം വ്യാപാര ഇറക്കുമതി 785.1 ബില്യണ്‍ ദിര്‍ഹമിലെത്തി. മൊത്തം ചരക്ക് വ്യാപാരത്തി​െന്‍റ 56 ശതമാനം ആണിത്.

26 ശതമാനം റീ -എക്സ്പോര്‍ട്ടും നടന്നു. യു.എ.ഇയുമായുള്ള വ്യാപാരത്തില്‍ ചൈന തന്നെയാണ്​ മുമ്ബില്‍. 174 ബില്യണ്‍ ദിര്‍ഹമി​െന്‍റ ഇടപാടാണ്​​ ചൈനയുമായി നടന്നത്​.

രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യയുമായി 104 ബില്യണ്‍ ദിര്‍ഹം, മൂന്നാം സ്ഥാനത്ത് ഇന്ത്യയുമായി 102.5 ബില്യണ്‍ ദിര്‍ഹമി​െന്‍റയും ഇടപാട്​ രേഖപ്പെടുത്തി. 80.2 ബില്ല്യണ്‍ ദിര്‍ഹമുള്ള അമേരിക്ക നാലാം സ്​ഥാനത്തും 53 ബില്യണ്‍ ദിര്‍ഹമുള്ള ഇറാഖ്​ അഞ്ചാം സ്​ഥാനത്തുമുണ്ട്​. യു.എ.ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരത്തി​െന്‍റ 36.6 ശതമാനവും ഈ അഞ്ച് രാജ്യങ്ങളുടേതാണ്. കയറ്റുമതിയില്‍ സ്വിറ്റ്​സര്‍ലന്‍ഡും ഇറക്കുമതിയില്‍ ചൈനയുമാണ്​ യു.എ.ഇയുടെ അടുത്ത സുഹൃത്തുക്കള്‍. 29.2 ബില്യണ്‍ ദിര്‍ഹമി​െന്‍റ ഉല്‍പന്നങ്ങളാണ്​ സ്വിറ്റ്​സര്‍ലന്‍ഡില്‍ നിന്ന്​ ഇറക്കുമതി ചെയ്​തത്​.

എണ്ണ ഇതര കയറ്റുമതിയില്‍ 11.5 ശതമാനവും സ്വിറ്റ്​സര്‍ലന്‍ഡിലേക്കാണ്​. സൗദി 25.6 ബില്യണ്‍, ഇന്ത്യ 19.7 ബില്യണ്‍, തുര്‍ക്കി 18.4 ബില്യണ്‍ എന്നിവരാണ്​ പിന്നാലെയുള്ളത്​. ​

ചൈനയില്‍ നിന്ന്​ ഇറക്കുമതി ചെയ്​തത്​ 144.4 ബില്യണ്‍ ദിര്‍ഹമി​െന്‍റ എണ്ണ ഇതര ചരക്കാണ്​. യു.എസ്​ 60.5, ഇന്ത്യ 60.5, ജപ്പാന്‍ 34.7 എന്നിവയാണ്​ ഇറക്കുമതിയില്‍ ഒപ്പമുള്ളത്​.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!