ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകം; കൂട്ടു പ്രതികള്‍ കുറ്റം നിഷേധിച്ചു

ന്യൂയോര്‍ക്ക്: വംശീയ വിവേചനത്തിന്റെ പേരില്‍ യുഎസില്‍ പോലിസ് ഉദ്യോഗസ്ഥന്‍ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കേസില്‍ കൂട്ടുപ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചു. 2020 മെയില്‍ അറസ്റ്റിലായപ്പോള്‍ ജോര്‍ജ്ജ് ഫ്‌ലോയിഡിന് പൗരാവകാശങ്ങള്‍ നിഷേധിച്ച കേസില്‍ അറസ്റ്റിലായ മുന്‍ മിനിയാപൊളിസ് പോലിസ് ഉദ്യോഗസ്ഥരായ നാലു പേരാണ് ചൊവ്വാഴ്ച ഫെഡറല്‍ കോടതിയില്‍ കുറ്റം നിഷേധിച്ചത്.

മുന്‍ ഓഫീസര്‍മാരായ ഡെറിക് ചൗവിന്‍, ടൗ താവോ, ജെ. അലക്‌സാണ്ടര്‍ കുഎങ്, തോമസ് ലെയ്ന്‍ എന്നിവരെ മിനിയാപൊളിസ് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഹാരജാക്കിയത്. ഫ്‌ലോയിഡിന്റെ കൊലപാതകത്തിന് നിലവില്‍ 22.5 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന മുന്‍ പോലിസ് ഒഫിസര്‍ ഡെറിക് ചൗവിനും വീഡിയോ കോണ്‍ഫറന്‍സിലൂടെ വിചാരണക്ക് ഹാജരായിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!