ദിവസവും കാണാം 16 സൂര്യാസ്തമയങ്ങളും സൂര്യോദയങ്ങളും ;അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ യാത്രികര്‍ക്ക്

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ബഹിരാകാശയാത്രികര്‍ എല്ലാ ദിവസവും 16 സൂര്യാസ്തമയങ്ങളും സൂര്യോദയങ്ങളും കാണുന്നുണ്ടെന്ന് നാസയുടെ വെളിപ്പെടുത്തല്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS - International Space Station) 90 മിനിറ്റിനുള്ളില്‍ ഭൂമിയുടെ ഒരു ഭ്രമണപഥം പൂര്‍ത്തിയാക്കുന്നു. ഈ പ്രതിഭാസം മൂലം ബഹിരാകാശയാത്രികര്‍ക്ക് 45 മിനിറ്റ് ഇടവേളയില്‍ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും സാക്ഷ്യം വഹിക്കാന്‍ കഴിയും. ഇതിന്റെ ഫലമായി ഐഎസ്‌എസില്‍ ഉള്ളവര്‍ക്ക് എല്ലാ ദിവസവും 16 സൂര്യാസ്തമയങ്ങള്‍ക്കും സൂര്യോദയങ്ങള്‍ക്കും സാക്ഷ്യം വഹിക്കാന്‍ കഴിയും എന്നതാണ്.

സൂര്യാസ്തമയത്തിന്റെയും സൂര്യോദയത്തിന്റെയും താപനില തമ്മിലുള്ള വ്യത്യാസം 250 ഡിഗ്രി ഫാരന്‍ഹീറ്റാണ് എന്നതാണ് മറ്റൊരു കാര്യം. ബഹിരാകാശയാത്രികര്‍ക്ക് അത്തരം ക്രമരഹിതമായ താപനിലയില്‍ അതിജീവിക്കാന്‍ കഴിയുന്നത് അവരുടെ സ്പേസ് സ്യൂട്ടുകളിലെ പ്രത്യേക സജ്ജീകരണങ്ങള്‍ കൊണ്ടാണ്.ബഹിരാകാശത്തെ കടുത്ത ചൂടും വളരെ തണുത്ത താപനിലയും കൈകാര്യം ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് സ്യൂട്ട് സജ്ജീകരിച്ചിരിക്കുന്നത്. ഐഎസ്‌എസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ ഈ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വന്‍തോതിലുള്ള താപനില വ്യതിയാനവുമായി ബന്ധപ്പെട്ട ഫലത്തെക്കുറിച്ച്‌, 'നാസയോട് ചോദിക്കാം' (Ask NASA) എന്ന പരമ്ബരയുടെ ഭാഗമായിട്ടാണ് ഈ വിഷയം ഇപ്പോള്‍ വെളിപ്പെട്ടത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!