കൊടും ചൂടുള്ള ദിവസങ്ങ​ളുടെ എണ്ണം കൂടുന്നു; ആരോഗ്യത്തിന്​ ഭീഷണി, ഞെട്ടിക്കുന്ന കണ്ടെത്തല്‍ പുറത്ത്​

വാഷിങ്​ടണ്‍: ലോകത്ത്​ കൊടും ചൂടുള്ള ദിവസങ്ങളുടെ എണ്ണം കൂടുന്നുവെന്ന്​ കണ്ടെത്തല്‍. ഇത്​ മനുഷ്യരുടെ ആരോഗ്യത്തിന്​ കടുത്ത ഭീഷണിയുയര്‍ത്തുമെന്നാണ്​ ശാസ്​ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്​. 1980 മുതല്‍ 2009 വരെയുള്ള കാലയളവില്‍ 50 ഡിഗ്രിക്ക്​ മേല്‍ താപനില രേഖപ്പെടുത്തിയ ദിനങ്ങളുടെ എണ്ണം 14 ആയിരുന്നു. 2010 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഇത്​ 26 ദിവസമായി വര്‍ധിച്ചു.

ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം മൂലം കടുത്ത ചൂട്​ അനുഭവപ്പെടുന്ന ദിവസങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചുവെന്ന്​ ഓക്​സ്​ഫെഡ്​ യൂനിവേഴ്​സിറ്റിയിലെ പാരിസ്ഥിതിക വ്യതിയാന സ്ഥാപന മേധാവി ഫെഡ്രിക്​ ഒ​ട്ടോ പറഞ്ഞു. ഉയര്‍ന്ന താപനില മനുഷ്യര്‍ക്കും പ്രകൃതിക്കും കെട്ടിടങ്ങള്‍ക്കും റോഡുകള്‍ക്കും ഭീഷണിയാണ്​. മിഡില്‍ ഇൗസ്റ്റ്​, ഗള്‍ഫ്​ രാജ്യങ്ങളിലെ താപനിലയാണ്​ പലപ്പോഴും 50 ഡിഗ്രി കടക്കുന്നുണ്ട്​.

ഇറ്റലിയില്‍ 48.8 ഡിഗ്രിയും കാനഡയില്‍ 49.6 ഡിഗ്രിയും താപനില രേഖപ്പെടുത്തിയിരുന്നു. ഇത്​ വൈകാത 50 ഡിഗ്രി കടക്കുമെന്നും ശാസ്​ത്രജ്ഞര്‍ വ്യക്​തമാക്കുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറച്ചില്ലെങ്കില്‍ പല സ്ഥലങ്ങളിലും താപനില 50 ഡിഗ്രി കടക്കുമെന്നാണ്​ ശാസ്​ത്രജ്ഞരുടെ മുന്നറിയിപ്പ്​. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയുണ്ടാകണം. മലിനീകരണം കുറക്കുകയാണ്​ പ്രതിസന്ധി മറികടക്കാനുള്ള ഏക പോംവഴിയെന്ന്​ ഓക്​സ്​ഫെഡ്​ യൂനിവേഴ്​സിറ്റി ഗവേഷകന്‍ ഡോ.സിഹാന്‍ ലി പറഞ്ഞു.

കഴിഞ്ഞ പതിറ്റാണ്ടിനിടെ ഉയര്‍ന്ന താപനിലയില്‍ അര ഡിഗ്രിയുടെ വര്‍ധനയുണ്ടായിട്ടുണ്ട്​. എന്നാല്‍ ലോകത്തിലെ എല്ലാ സ്ഥലത്തും ഈ രീതിയിലല്ല വര്‍ധന. ആഫ്രിക്കയിലും ബ്രസീലിലും പരമാവധി താപനിലയില്‍ ഒരു ഡിഗ്രിയുടെ വര്‍ധനയുണ്ടായി. ആര്‍ട്ടിക്കിലും മിഡില്‍ ഈസ്റ്റിലും വര്‍ധന രണ്ട്​ ഡിഗ്രിയാണ്​.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!