ആരും പറയാന്‍ മടിക്കുന്ന അപ്രിയസത്യങ്ങളുടെ നിലവറയായ ചിത്രം 'രക്തസാക്ഷ്യം'; മെയിന്‍സ്ട്രീം ഒ ടി ടിയില്‍ റിലീസായി

കൊച്ചി: കാലിക പ്രസക്തിയുള്ളതും എന്നാല്‍ പലരും പറയാന്‍ മടിക്കുന്നതുമായ അപ്രിയസത്യങ്ങളുടെ നിലവറയായ ചിത്രം 'രക്തസാക്ഷ്യം' പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ മെയിന്‍സ്ട്രീം ടിവിയില്‍ റിലീസായി. സ്ക്രീന്‍പ്ലേ സിനിമാസിന്റെ ബാനറില്‍ ബാബു ചൊവ്വല്ലൂര്‍ നിര്‍മിച്ച ചിത്രത്തിന്റെ സംവിധാനം ബിജുലാല്‍ ആണ്. പൂനെ ഫിലിം സ്കൂളിലെ അധ്യാപകന്‍ കൂടിയായ ജിജോയ് രാജഗോപാലാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

സുനില്‍ സുഗത, ദേവി അജിത്ത്, ദിവ്യ ഗോപിനാഥ്,‌ തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. മുസ്തഫ കീത്തേടത്ത് ആണ് ചിത്രത്തിന്‍്റെ സഹ നിര്‍മാതാവ്. എക്സിക്യൂടീവ് പ്രൊഡ്യൂസെഴ്‌സ് - ഹരിലാല്‍, അച്ചുതന്‍. ക്യാമറ - സാഗര്‍. എഡിറ്റിങ് - താഹിര്‍ ഹംസ, ആര്‍ട് - ജയന്‍ ക്രയോണ്‍സ്. കോസ്റ്റ്യൂം- കാളിദാസന്‍. മേകപ് - ഷൈന്‍ നെല്ലങ്കര. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സന്തോഷ്‌ ചിറ്റിലപ്പിള്ളി. പ്രൊഡക്ഷന്‍ മാനേജര്‍ - പ്രേമന്‍ ഗുരുവായൂര്‍. പിആര്‍ഒ - പി ശിവപ്രസാദ്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!