വാഹനത്തില്‍ 'പൊലീസ്​' സ്​റ്റിക്കര്‍; ദമ്ബതികള്‍ക്കെതിരെ കേസ്

മാ​ന​ന്ത​വാ​ടി: പൊ​ലീ​സ് സ്​​റ്റി​ക്ക​ര്‍ പ​തി​ച്ച വാ​ഹ​ന​ത്തി​ല്‍ യാ​ത്ര​ചെ​യ്​​ത ദ​മ്ബ​തി​ക​ള്‍​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ത​മി​ഴ്​​നാ​ട്​ തി​രു​നെ​ല്‍​വേ​ലി അ​മ്മ​ന്‍​കോ​വി​ല്‍ സ്ട്രീ​റ്റി​ലെ മ​ഹേ​ന്ദ്ര​ന്‍ (25), ഭാ​ര്യ ശ​ര​ണ്യ (23) എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് മാ​ന​ന്ത​വാ​ടി പൊ​ലീ​സ് ആ​ള്‍​മാ​റാ​ട്ടം, പൊ​ലീ​സ് വാ​ഹ​ന​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ച്‌ ദു​രു​പ​യോ​ഗം ചെ​യ്യ​ല്‍, പ​ക​ര്‍​ച്ച​വ്യാ​ധി നി​രോ​ധ​ന നി​യ​മം എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. ത​ല​ശ്ശേ​രി​യി​ല്‍ നി​ന്ന്​ കോ​യ​മ്ബ​ത്തൂ​രി​ലേ​ക്ക്​ പോ​വു​ക​യാ​യി​രു​ന്ന ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബോ​ണ​റ്റി​െന്‍റ മു​ന്നി​ല്‍ ശൂ​ലം സ്ഥാ​പി​ച്ച ഇ​ന്നോ​വ കാ​റി​െന്‍റ പി​റ​കി​ലും മു​ന്നി​ലു​മാ​യി പൊ​ലീ​സ് എ​ന്നെ​ഴു​തി​യ സ്​​റ്റി​ക്ക​ര്‍ പ​തി​ച്ചി​രു​ന്നു.

ശ​നി​യാ​ഴ്ച രാ​ത്രി മാ​ന​ന്ത​വാ​ടി എ​രു​മ​ത്തെ​രു​വി​ലെ സ്വ​കാ​ര്യ ലോ​ഡ്ജി​ല്‍ ത​ങ്ങു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ വാ​ഹ​നം ക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ര്‍ മാ​ന​ന്ത​വാ​ടി സ്​​റ്റേ​ഷ​ന്‍ ഹൗ​സ്​ ഓ​ഫി​സ​ര്‍ എം.​എം. അ​ബ്​​ദു​ല്‍ ക​രീ​മി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ എ​സ്.​ഐ ബി​ജു ആ​ന്‍​റ​ണി, എ​സ്.​ഐ നൗ​ഷാ​ദ്, എ.​എ​സ്.​ഐ മെ​ര്‍​വി​ന്‍ ഡി​ക്രൂ​സ്, വ​നി​ത സി.​പി.​ഒ ശാ​ലി​നി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ദ​മ്ബ​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!