നടന്നത് ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധം; കൊട്ടിയൂര്‍ പീഡനക്കേസില്‍ വിവാഹം കഴിക്കാണമെന്നുള്ള പെണ്‍കുട്ടിയുടെയും പ്രതിയുടെയും ഹര്‍ജി ഇന്ന് പരിഗണിക്കും

ദില്ലി: വിവാഹം കഴിക്കാന്‍ ജാമ്യം എന്ന ആവശ്യവുമായി കൊട്ടിയൂര്‍ പീഡന കേസില്‍ പീഡനത്തിന് വിധേയായ പെണ്‍കുട്ടിയും, കുറ്റവാളിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കുംചേരിയും നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

വിവാഹം കഴിക്കാനുള്ള അവകാശം അംഗീകരിക്കണം, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് നടന്നത്.

സര്‍ക്കാരിന്‍റെ സംരക്ഷണയിലുള്ള തങ്ങളുടെ കുഞ്ഞിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജികളില്‍ ഉള്ളത്.

നേരത്തെ ഇരയുടെയും കുറ്റവാളി റോബിന്‍ വടക്കുംചേരിയുടെയും ഈ ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിന് ശേഷമാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!