ഒരേ സാരി മുറിച്ച്‌ കുടുക്കുണ്ടാക്കി രണ്ടു മുറികളിലെ ഫാനില്‍ കെട്ടി; രാമനാട്ടുകരയില്‍ പിതാവിനേയും മകളേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : രാമനാട്ടുകരയില്‍ പിതാവിനേയും മകളേയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു കിടപ്പുമുറികളിലായി ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളില്‍ കെട്ടിയത്. ആത്‍മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് ലഭിക്കുന്ന സൂചന.

രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡില്‍ ഓയാസിസില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് റിട്ട: ടെക്നിക്കല്‍ ഡയറക്ടര്‍ ആവേത്താന്‍ വീട്ടില്‍ പീതാംബരന്‍(61), മകള്‍ ശാരിക(31) എന്നിവരെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്രബാവതിയാണ് പീതാംബരന്റെ ഭാര്യ മകന്‍ പ്രജിത്. ഫോറന്‍സിക് വിദഗ്‌ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!