കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി 1 കിലോ 589 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരാള്‍ എയര്‍ ഇന്റലിജന്‍സ് കസ്റ്റംസിന്റെ പിടിയിലായി.

ജിദ്ദയില്‍ നിന്നും വന്ന സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ നിന്ന് 1 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. വിമാനത്തിലെ ശുചീകരണ തൊഴിലാളികള്‍ വഴി ഈ സ്വര്‍ണം പുറത്തെത്തിക്കാനായിരുന്നു സ്വര്‍ണക്കടത്ത് സംഘത്തിന്റെ പദ്ധതിയെന്നാണ് സൂചന.

എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ മാഹി സ്വദേശി അബ്ദുള്‍ നാസറില്‍ നിന്നും 589 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ശരീരത്തില്‍ ഒളിപ്പിച്ചായിരുന്നു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!