മാനസ വെടിയേറ്റു മരിച്ച സംഭവത്തില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു

മലപ്പുറം: കോതമംഗലത്ത് മാനസ എന്ന യുവതി വെടിയേറ്റു മരിച്ച സംഭവത്തില്‍ മനംനൊന്ത് മലപ്പുറത്ത് യുവാവ് ജീവനൊടുക്കി. മലപ്പുറം ചങ്ങരംകുളം വളയംകുളം സ്വദേശി വിനീഷ് (33) ആണ് ആത്മഹത്യ ചെയ്തത്.

വീടിന്റെ അടുക്കള ഭാഗത്ത് തൂങ്ങിമരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്നും മാനസയുടെ മരണം വേദനിപ്പിച്ചെന്നും എഴുതിയ ആത്മഹത്യാ കുറിപ്പ് സമീപത്തു നിന്ന് ലഭിച്ചിട്ടുണ്ട്.

യുവാവിന്റെ അമ്മ മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. അതേസമയം സംഭവസമയത്ത് അമ്മ വീട്ടിലുണ്ടായിരുന്നില്ല. അയല്‍വാസികളാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

വിനീഷിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ചങ്ങരംകുളം പൊലീസ് സ്ഥലത്തെത്തി മൃതദേഹം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!