അവസാന ടിക്കറ്റ് സ്മിജ വിറ്റത് ഫോണിലൂടെ ; അടിച്ചത് ആറു കോടി ; വീട്ടിലെത്തി ടിക്കറ്റ് നല്‍കി മാതൃകയായി സ്മിജ

പിറവം: ആറുകോടി രൂപയുടെ സമ്മാനമടിച്ച ബംബര്‍ ടിക്കറ്റ് ഫോണിലുടെ പറഞ്ഞുറപ്പിച്ചയാള്‍ക്ക് വീട്ടിലെത്തി നല്‍കി സത്യസന്ധത കാട്ടിയ സ്മിജക്ക് 51 ലക്ഷം രൂപ സമ്മാനം. പിറവത്തെ ഫോര്‍ച്യൂണ്‍ ലോട്ടറീസ് ഉടമ ശശിബാലനും ഭാര്യ സൈനയും ചേര്‍ന്നാണ് കമ്മിഷന്‍ തുകയ്ക്കുളള ചെക്ക് സ്മിജയ്ക്ക് കൈമാറിയത്.

പട്ടിമറ്റത്തെ ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്നാണ് ആറു കോടിയുടെ സമ്മര്‍ ബംബര്‍ ടിക്കറ്റുകള്‍ സ്മിജ വാങ്ങി വിറ്റത്. ഇത് സൈനയുടെ ഉടമസ്ഥതയിലുള്ളതാണ്. സ്മിതയുടെ കയ്യില്‍ ബാക്കി വന്ന ഒരു ടിക്കറ്റ്, പതിവായി ടിക്കറ്റെടുത്തിരുന്ന ചക്കുംകുളങ്ങര പാലച്ചുവട്ടില്‍ ചന്ദ്രനോട്‌ വാങ്ങിക്കാന്‍ ഫോണിലൂടെ സ്മിജ ആവശ്യപ്പെടുകയായിരുന്നു. പൂന്തോട്ടം പണിക്കാരനാണ് ഇദ്ദേഹം.

പിന്നീടാണ് ടിക്കറ്റിന് ആറുകോടി രൂപ അടിച്ചതറിഞ്ഞത്. അപ്പോള്‍ തന്നെ സ്മിജ ഭര്‍ത്താവുമൊത്ത് ചെന്ന് ചന്ദ്രന് ടിക്കറ്റ് കൈമാറുകയായിരുന്നു. തുടര്‍ന്ന് ശശിബാലനും ഭാര്യ സൈനയ്ക്കും കമ്മിഷനായി ലഭിച്ച 60 ലക്ഷം രൂപയില്‍ നിന്ന്‌ നികുതി കഴിഞ്ഞുള്ള 51 ലക്ഷം രൂപ സ്മിജയ്ക്ക്‌ കൈമാറുകയായിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!