വനിതാ ഹോക്കിയില്‍ ചരിത്ര നേട്ടം: ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു

ടോക്കിയോ: ഒളിംപിക്‌സ് വനിതാ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ബ്രിട്ടന്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചതോടെയാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ബര്‍ത്ത് നേടിയത്.

ഗ്രൂപ്പ് ഘട്ടത്തിലെ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു ജയവുമായി ടീം ഇന്ത്യ നാലാം സ്ഥാനത്താണ്. ഇന്ത്യയ്ക്കും ബ്രിട്ടണും ആറ് പോയിന്റ് വീതമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഇന്ത്യ നാലാമതാണ്.

ഇന്നു രാവിലെ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോല്‍പ്പിച്ചിരുന്നു. വന്ദന കതാര്യയുടെ ഹാട്രിക്കാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. നേഹ ഒരു ഗോള്‍ നേടി

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!