രാഖിലും മാനസയും തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ അടുത്ത ബന്ധു ഇടപെട്ടിരുന്നു എന്ന് രാഖിലിന്റെ വീട്ടുകാര്‍; അനുരഞ്ജനശ്രമങ്ങള്‍ മുറിഞ്ഞത് എല്ലാം മകളുടെ തീരുമാനം പോലെ നടക്കട്ടെ എന്ന് മാനസയുടെ വീട്ടുകാര്‍ നിലപാട് സ്വീകരിച്ചപ്പോള്‍; താനുമായി ചേട്ടത്തിയെന്ന അടുപ്പം മാനസ സൂക്ഷിച്ചിരുന്നെന്ന് സഹോദരന്‍ രാഹുല്‍; കൊല്ലാനുള്ള പക ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ ആവാതെ ബന്ധുക്കള്‍

കോതമംഗലം: രാഖിലും മാനസയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കാന്‍ അടുത്ത ബന്ധു പരമാവധി ശ്രമിച്ചിരുന്നതായി വിവരം. മാനസയുമായുള്ള അടുപ്പം മുറിഞ്ഞത് രാഖിലിനെ വല്ലാതെ അലോസരപ്പെടുത്തിയെന്ന് വീട്ടുകാര്‍ക്ക് ബോദ്ധ്യമായിരുന്നു. ഇതുകണക്കിലെടുത്ത് ഇയാളുടെ അടുത്ത ബന്ധു മാനസയുടെ അമ്മയെ വിളിച്ച്‌ സങ്കടപ്പെട്ടിരുന്നെന്നും സൂചന.

ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കവെ രാഖിലിന്റെ സഹോദരന്‍ രാഹുലും ഏതാനും അടുത്ത ബന്ധുക്കളും കോതമംഗലം മാര്‍ബസേലിയോസ് ആശുപത്രിയില്‍ എത്തിയിരുന്നു. വിവരങ്ങള്‍ തിരക്കുന്നതിനിടെ ഇവരിലൊരാളാണ്് അടുത്ത ബന്ധു മാനസയുടെ അമ്മയെ വിളിച്ച കാര്യം വെളിപ്പെടുത്തിയത്.

സംഭാഷണത്തില്‍, എല്ലാം മകളുടെ തീരുമാനം പോലെ നടക്കട്ടെ എന്ന നിലപാടായിരുന്നു മാനസയുടെ മാതാവ് സ്വീകരിച്ചത്. ഇതെത്തുടര്‍ന്ന് ഏറെ വിഷമത്തോടെ ഉദ്യമം അവസാനിപ്പിച്ച്‌ ബന്ധു പിന്മാറി എന്നുമാണ് വീട്ടുകാര്‍ പങ്കുവയ്ക്കുന്ന വിവരം. എം ബി എ പാസ്സായ രാഖില്‍ നാട്ടില്‍ വീടുകളുടെ ഇന്റീരിയര്‍ ജോലികള്‍ ഏറ്റെടുത്തുനടത്തി വരികയായിരുന്നു. അധികമാരുമായും ചങ്ങാത്തം കൂടാറില്ലന്നുമാണ് ബന്ധുക്കളില്‍ നിന്നും ലഭിച്ച വിവരം.

തൊഴിലിലും സ്വന്തം കാര്യത്തിലും മാത്രമായിരുന്നു കൂടുതല്‍ ശ്രദ്ധ. മദ്യപാനം പുകവലി തുടങ്ങി ദുശീലങ്ങളൊന്നുമില്ലാതിരുന്ന രാഖലിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെ ആകെ തളര്‍ത്തി കളഞ്ഞു. മാനസയെ കൊല്ലാനുള്ള പക രാഖില്‍ മനസില്‍ സൂക്ഷിച്ചിരുന്നു എന്ന് ഇപ്പോഴും തങ്ങള്‍ക്കാര്‍ക്കും വിശ്വാസിക്കാന്‍ കഴിയുന്നില്ല. ഇതിന്റെ ചെറിയ സൂചനയെങ്കിലും രാഹിലില്‍ നിന്നും ലഭിച്ചിരുന്നെങ്കില്‍ ഈ ദുരന്തമൊഴിവാക്കാന്‍ ആവുന്നത്ര ശ്രമിക്കുമായിരുന്നെന്നും അവര്‍ പറയുന്നു.

സങ്കടാവസ്ഥയിലും രാഖിലിന്റെ സഹോദരന്‍ രാഹുല്‍, ചേട്ടനും മാനസയുമായുള്ള അടുപ്പത്തെക്കുറിച്ച്‌ തനിക്കറിയാവുന്ന വിവരങ്ങളെല്ലാം കോതമംഗലം സി ഐ വിപിനുമായി രാവിലെ പങ്കുവച്ചിരുന്നു. രാഹുലും ബന്ധുക്കളും ഇന്ന് പുലര്‍ച്ചെയാണ് കോതമംഗലത്തെത്തിയത്. നേരെ കോതമംഗലം പൊലീസ് സ്റ്റേഷനിലെത്തിയ ഇവരോട് രാവിലെ എത്തിയാല്‍ മതിയെന്നും വിശ്രമിച്ചിട്ടുവന്നാല്‍ മതിയെന്നും പറഞ്ഞ് പൊലീസ് തിരിച്ചയക്കുകയായിരുന്നു.

തുടര്‍ന്ന് നഗരത്തിലെ ലോഡ്ജില്‍ മുറിയെടുത്തു തങ്ങിയ ഇവര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് തൊട്ടുമുമ്ബാണ് ആശുപത്രിയില്‍ എത്തിയത്. സഹോദരനും മാനസയുമായുള്ള അടുപ്പത്തെക്കുറിച്ച്‌ വീട്ടില്‍ കൂടുതലറിയാവുന്നത് തനിക്കായിരുന്നെന്നാണ് രാഹുല്‍ പൊലീസിനോട് പറഞേഞത്. ആദ്യമെല്ലാം നല്ലരീതിയിലായിരുന്നു ഈ ബന്ധം മുന്നോട്ടുപോയിരുന്നതെന്നും താനുമായി ചേട്ടത്തിയെന്ന തരത്തില്‍ മാനസ അടുപ്പം സൂക്ഷിച്ചിരുന്നെന്നും രാഹുല്‍ പൊലീസീനോട് സമ്മതിച്ചതായിട്ടാണ് സൂചന. മെസേജുകളും ചാറ്റിംഗും ഫോണ്‍വിളികളും ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നെന്ന് ഇയാള്‍ സ്ഥിരീകരിച്ചതായിട്ടുമാണ് അറിയുന്നത്.

അടുത്തകാലത്തായി ഒന്നിലും താല്‍പര്യമില്ലാതിരുന്ന അവസ്ഥയിലായിരുന്ന രാഖില്‍ വിസ സമ്ബാദിച്ചിരുന്നു. സാമ്ബത്തികസ്ഥിതി കുറച്ചുകൂടി മെച്ചപ്പെട്ടാല്‍ മാനസ പഴയപോലെ അടുപ്പംകാണിക്കുമെന്നുള്ള കണക്കുകൂട്ടലാവാം വിസയെടുക്കാന്‍ രാഖിലിന് പ്രചോദനം ആയതെന്നാണ് നാട്ടിലെ അടുപ്പക്കാരില്‍ ഏറെപ്പേരും വിശ്വസിക്കുന്നത്.

കാറ് വിറ്റാണ് വിസയ്ക്കായി പണം സ്വരൂപിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ ഗള്‍ഫ്നാടുകളിലേയ്ക്ക് വിമാനസര്‍വ്വീസുകള്‍ ആരംഭിക്കാത്തത് ഈ വഴിക്കുള്ള രാഖിലിന്റെ പരിശ്രമത്തിന് തിരിച്ചടിയായെന്നും ഇതില്‍ നിന്നുണ്ടായ മനോവിഷമം രാഖിലിന്റെ മനസ്സില്‍ വേണ്ടാത്ത ചിന്തകള്‍ ഇടനല്‍കിയോ എന്ന സംശയിക്കുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്.

പ്രണയപ്പകയില്‍ രണ്ട് ജീവനുകള്‍ പൊലിഞ്ഞ സംഭവം നെല്ലിക്കുഴിയില്‍ സൃഷ്ടിച്ച ഞെട്ടല്‍ ഇപ്പോഴും വീട്ടുമാറിയിട്ടില്ല. കോവിഡ് തീവ്രവ്യാപനം മൂലം ഡി കാറ്റഗറിയില്‍പ്പെടുന്ന പഞ്ചായത്തില്‍ വെടിവയ്‌പ്പുനടന്ന ഇന്ദിരഗാന്ധി ജംഗ്ഷനില്‍ ഇന്ന് ഉച്ചകഴിഞ്ഞ് ഈ ലേഖകന്‍ എത്തുമ്ബോള്‍ പരക്കെ മൂകതയാണ് കാണാന്‍ കഴിഞ്ഞത്.

ഇന്നലെ വൈകിട്ട് 3.15 -ഓടെ ഉണ്ടായ സംഭവം പ്രദേശവാസികളെ ആകെ അമ്ബരപ്പിച്ചിരിക്കുകായാണ്. ആരും സംഭവത്തെക്കുറിച്ച്‌ സംസാരിക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്ന് തുറന്നിരുന്ന ചുരുക്കം വ്യാപാരസ്ഥാപനങ്ങള്‍ കയറി ഇറങ്ങിയപ്പോള്‍ ബോദ്ധ്യമായി.രാഖില്‍ തങ്ങളുടെ കടയില്‍ എത്തിയതായി പോലും പലരും ഓര്‍ക്കുന്നുമില്ല.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!