കുഞ്ഞുങ്ങളെ കൊലപ്പെടുത്തി മൃതദേഹം ഒരു വര്‍ഷത്തോളം കാറില്‍ സൂക്ഷിച്ചു; 33കാരി അറസ്റ്റില്‍

വാഷിങ്​ടണ്‍: അമേരിക്കയില്‍ സഹോദരിയുടെ മക്കളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ ഒരു വര്‍ഷത്തോളം കാറില്‍ സൂക്ഷിച്ച 33കാരി അറസ്റ്റില്‍. കുട്ടികളുടെ മൃതദേഹങ്ങള്‍ കാറില്‍ സൂക്ഷിച്ച ശേഷം അവര്‍ സാധാരണപോലെ അമേരിക്കന്‍ നിരത്തുകളില്‍ വാഹനമോടിക്കുകയും ചെയ്​തിരുന്നു. പരിശോധനക്കിടെ ഇവര്‍ പിടിയിലാകുകയായിരുന്നുവെന്ന്​ ​െപാലീസ്​ പറഞ്ഞു.

അമേരിക്കന്‍ മോ​ട്ടോറിസ്റ്റായ നികോളെ ജോണ്‍സണാനാണ്​ പൊലീസിന്‍റെ പിടിയിലായത്​. കിഴക്കന്‍ തീരമായ ബാള്‍ട്ടിമോര്‍ സ്വദേശിയാണ്​ ഇവര്‍. ഇവര്‍ക്കെതിരെ ബാലപീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ്​ കേസെടുത്തത്​.

ഏഴ​ുവയസുകാരിയായ മരുമകളുടെയും അഞ്ചുവയസായ ആണ്‍ക്കുട്ടിയുടെയും മൃതദേഹമാണ്​ പൊലീസ്​ കണ്ടെടുത്തത്​. കഴിഞ്ഞവര്‍ഷം മേയിലാണ്​ നികോളെ മരുമകളെ കൊലപ്പെടുത്തിയത്​. ശേഷം മൃതദേഹം സ്യൂട്ട്​കേസിലാക്കി കാറില്‍ സൂക്ഷിക്കുകയായിരുന്നു. ഒരു വര്‍ഷത്തിന്​ ശേഷമായിരുന്നു ആണ്‍കുട്ടിയുടെ കൊലപാതകം. ഈ വര്‍ഷം മേയില്‍ കൊലപ്പെടുത്തിയ കുട്ടിയുടെ മൃതദേഹം പ്ലാസ്റ്റിക്​ ബാഗില്‍ പൊതിഞ്ഞ്​ പെണ്‍കുട്ടിയുടെ മൃതദേഹത്തിന്​ സമീപം സൂക്ഷിക്കുകയായിരുന്നു. പിന്നീട്​, സാധാരണപോലെ അവര്‍ നഗരത്തില്‍ വാഹനമോടിക്കുകയും ചെയ്​തു.

ബുധനാഴ്ച അമിതവേഗത്തിലെത്തിയ വാഹനം പൊലീസ്​ തടഞ്ഞുനിര്‍ത്തുകയായിരുന്നു. പരിശോധനയില്‍ വാഹനത്തിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ നികോളെക്ക്​ കഴിഞ്ഞില്ല. ഇതോടെ പൊലീസ്​ കാര്‍ പരിശോധിക്കുകയായിരുന്നു. ഇതിനിടെയാണ്​ മൃതദേഹം ക​ണ്ടുകിട്ടുന്നത്​.

2019മുതല്‍ കുട്ടികളുടെ പരിചരണം നികോളെ ഏറ്റെടുക്കുകയായിരുന്നുവെന്ന്​ ​ സഹോദരി ​െപാലീസിനോട്​​ പറഞ്ഞു. രണ്ടു കുട്ടികളെയും നിരന്തരം മര്‍ദിച്ചിരുന്നതായി നികോളെ ​സമ്മതിച്ചു. തല തറയിലിടിച്ച്‌​ വീണാണ്​ പെണ്‍കുട്ടി മരിച്ചതെന്ന്​ നികോളെ സമ്മതിച്ചു. എന്നാല്‍ ആണ്‍കുട്ടിയുടെ മരണം എങ്ങനെയാണെന്ന്​ അവര്‍ പറയാന്‍ തയാറായിട്ടില്ല.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!