മത്സ്യവില്‍പനകാരിയുടെ മീനുകള്‍ അഴുക്ക് ചാലില്‍ തള്ളി പോലീസ്; മനുഷ്യത്വമില്ലാത്ത മൃഗങ്ങളാണോ പോലീസിലെന്ന്‍ ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: കോവിഡ് മാനദണ്ഡം ലംഘിച്ചെന്ന പേരില്‍ മത്സ്യവില്‍പനകാരിയുടെ മീനുകള്‍ അഴുക്ക് ചാലില്‍ തള്ളി പോലീസ് ക്രൂരത. അഞ്ചുതെങ്ങ് സ്വദേശിനിയായ മേരിയാണ് കേരള പോലീസിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായത്.

ഇതിന്‍റെ വീഡിയോ അഡ്വക്കെറ്റ് ഹരീഷ് വാസുദേവന്‍‌ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് സംഭവം. വഴിവക്കില്‍ മത്സ്യവില്പന നടത്തിക്കൊണ്ടിരുന്ന മേരിയുടെ മത്സ്യവും പത്രങ്ങളുമാണ് കോവിഡ് മാനദണ്ഡം പാലിച്ചില്ല എന്ന് ആരോപിച്ച്‌ പാരിപ്പള്ളി പോലീസ് അഴുക്ക് ചാലില്‍ വലിച്ചെറിയുകയായിരുന്നു.

തിരക്കുകളില്ലാതെ മത്സ്യക്കച്ചവടം ചെയ്യുകയായിരുന്ന സമയത്ത് പോലീസെത്തി പ്രകോപനം സൃഷ്ടിച്ച്‌ മത്സ്യം അഴുക്ക് ചാലിലേക്ക് വലിച്ചെറിയുകയായിരുന്നു. രോഗ ബാധിതനായ ഭര്‍ത്താവ് ഉള്‍പ്പെടെ ആറോളം പേരുടെ വിശപ്പടക്കാന്‍ വേണ്ടി മത്സ്യകച്ചവടം നടത്തുന്നയാളാണ് മേരി.

മനുഷ്യത്വമില്ലാത്ത മൃഗങ്ങളാണോ പോലീസിലെന്നു അഡ്വക്കെറ്റ് ഹരീഷ് വാസുദേവന്‍‌ ചോദിച്ചു. ഈ സ്ത്രീയുടെ വിശദാംശങ്ങള്‍ അറിയാവുന്നവര്‍ തരിക, ഈ ക്രൂരത ചെയ്തവന്മാരെക്കൊണ്ട് ഇതിനു വില കൊടുപ്പിച്ചില്ലെങ്കില്‍ താന്‍ ഇനിയീ തൊഴിലില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ആയിരം കോടിയുടെ സര്‍ക്കാര്‍ PR പരസ്യങ്ങളേക്കാള്‍ ശക്തിയുണ്ട് ഈ ഒരൊറ്റ വീഡിയോയ്ക്ക്. മനുഷ്യത്വമില്ലാത്ത മൃഗങ്ങളാണോ പോലീസില്‍? മൃഗങ്ങള്‍??

ഈ സ്ത്രീയുടെ വിശദാംശങ്ങള്‍ അറിയാവുന്നവര്‍ തരിക, ഈ ക്രൂരത ചെയ്തവന്മാരെക്കൊണ്ട് ഇതിനു വില കൊടുപ്പിച്ചില്ലെങ്കില്‍ ഞാനൊന്നും ഇനിയീ തൊഴിലില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!