ക്വാറന്റൈന്‍ ഇല്ലാതെ നാളെ മുതല്‍ നേരിട്ട് പ്രവേശിക്കാം; രണ്ടു ഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ച വിനോദ സഞ്ചാരികള്‍ക്ക് മുന്നില്‍ വാതില്‍ തുറന്ന് സൗദി

റിയാദ്: രണ്ടു ഡോസ് കോവിഡ് വാക്സീന്‍ സ്വീകരിച്ച വിനോദ സഞ്ചാരികള്‍ക്ക് നാളെ മുതല്‍ സൗദിയില്‍ നേരിട്ട് പ്രവേശിക്കാം. ക്വാറന്റൈന്‍ ആവശ്യമില്ലെന്ന് ടൂറിസ്റ്റ് മന്ത്രാലയം അറിയിച്ചു. അതേസമയം അംഗീകൃത വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും രാജ്യത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂര്‍ മുമ്ബ് എടുത്ത പിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് ഫലവും ഹാജരാക്കണം. വാക്‌സിനേഷന്‍ വിവരങ്ങള്‍ സര്‍ക്കാര്‍ ഇലക്‌ട്രോണിക് പോര്‍ട്ടല്‍ ആയ https://muqeem.sa/#/vaccine-registration/home എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

ഫൈസര്‍, അസ്ട്രാസെനിക്ക, മോഡേണ, ജോണ്‍സന്‍ & ജോണ്‍സന്‍ എന്നിവയാണ് സൗദിയില്‍ അംഗീകരിച്ച വാക്‌സീനുകള്‍. ഇവയില്‍ ആദ്യ മൂന്നെണ്ണം രണ്ടു ഡോസും ജോണ്‍സന്‍ & ജോണ്‍സന്‍ ഒരു ഡോസും സ്വീകരിച്ചവരാണ് പൂര്‍ണ വാക്‌സീന്‍ നേടിയവരുടെ പട്ടികയില്‍ ഉള്‍പ്പെടുക. ഈ വാക്‌സിനുകളില്‍ ഏതെങ്കിലും ഒന്ന് ഒരു ഡോസ് സ്വീകരിച്ചവര്‍ പിന്നീട് സിനോഫാര്‍ം അല്ലെങ്കില്‍ സിനോവാക് വാക്‌സീന്റെ രണ്ടാം ഡോസ് സ്വീകരിക്കുകയും ചെയ്താലും സൗദിയില്‍ അംഗീകരിക്കും.

അതേസമയം വാക്‌സിന്‍ സ്വീകരിച്ച വിവരം 'തവക്കല്‍നാ' ആപ്ലിക്കേഷനില്‍ അപ്ഡേറ്റ് ചെയ്യേണ്ടതും നിര്‍ബന്ധമാണ്. പൊതു സ്ഥലങ്ങളില്‍ പ്രവേശനാനുമതി നല്‍കണമെങ്കില്‍ 'തവക്കല്‍ന' കാണിക്കല്‍ നിര്‍ബന്ധമാണെന്നും അധികൃതര്‍ പറഞ്ഞു. വിനോദസഞ്ചാരികളെ കൂടി ഉള്‍ക്കൊള്ളുന്ന തരത്തില്‍ തവക്കല്‍ന ആപ്ലികേഷന്‍ പുതുക്കും. താത്കാലിക സന്ദര്‍ശകര്‍ക്ക് അവരുടെ പാസ്‌പോര്‍ട്ട് നമ്ബര്‍ ഉപയോഗിച്ച്‌ തവക്കല്‍നയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന രൂപത്തിലാണ് സജ്ജീകരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഷോപ്പിങ് മാളുകള്‍, സിനിമാശാലകള്‍, റസ്റ്ററന്റുകള്‍, വിനോദ വേദികള്‍ എന്നിവയുള്‍പ്പെടെ സൗദി അറേബ്യയിലെ ഏതു പൊതു സ്ഥലങ്ങളിലും പ്രവേശിക്കുന്നതിന് ഈ അപ്ലിക്കേഷന്‍ ആവശ്യമാണ്. 2019 സെപ്റ്റംബറിലാണ് സൗദിയില്‍ പുതിയ വിനോദ സഞ്ചാര വീസ പദ്ധതി ആരംഭിച്ചത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!