രാഗിലിന് തോക്ക് എവിടെ നിന്ന് കിട്ടി? മോഷ്ടിച്ചതെന്ന് സംശയം; സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

കൊച്ചി: ബിഡിഎസ് വിദ്യാര്‍ത്ഥിനി മാനസയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കോതമംഗലം എസ് ഐയുടെ നേതൃത്വത്തലുള്ള സംഘം കണ്ണൂരിലേക്ക്. രഗില്‍ മാനസയെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. യുവാവിന് തോക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. 7.62 എംഎം പിസ്റ്റളാണ് രഗില്‍ ഉപയോഗിച്ചത്.

തോക്ക് മോഷ്ടിച്ചതാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. രഗിലിന് തോക്ക് കിട്ടിയതില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും.മാനസയും രഗിലും തമ്മിലുള്ള വൈരാഗ്യത്തിന്റെ കാരണത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കും.

വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡന്റല്‍ ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന മാനസയെ രഗില്‍ വെടിവച്ചുകൊലപ്പെടുത്തിയത്. ശേഷം രഗിലും ആത്മഹത്യ ചെയ്തിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നെന്നും, പിരിഞ്ഞതോടെ ഉടലെടുത്ത പകയാണ് കൊലപാതകത്തിനു കാരണമെന്നുമാണ് പ്രാഥമിക നിഗമനം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!