കണ്ണൂരില്‍ നിന്ന് കോതമംഗലത്തെത്തി,​ വാതിലടച്ച്‌ വെടിവച്ച്‌ കൊന്നു,​ പിന്നാലെ സ്വയം നിറയൊഴിച്ചു ,​ കൊലപാതകം ആസൂത്രിതമെന്ന് നിഗമനം

കോതമംഗലം: നെല്ലിക്കുഴിയില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്താന്‍ യുവാവ് വന്നത് കണ്ണൂരില്‍ നിന്ന്. ഇതിന് പിന്നാലെ കൊലപാതകം ആസൂത്രിതമാണെന്ന് സംശയം ബലപ്പെട്ടു. രാഖില്‍ മാനസയെ നിരന്തരം ശല്യം ചെയ്തിരുന്നതായി പൊലീസ് പറയുന്നു. കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇയാള്‍ തലശേരിയില്‍ നിന്ന് കോതമംഗലത്തേക്ക് എത്തിയത്. മാനസയുടെ തലയില്‍ ചെവിക്ക് പുറകിലായാണ് വെടിയേറ്റത്. പിന്നാലെ രാഖിലും സ്വയം വെടിവെച്ച്‌ മരിക്കുകയായിരുന്നു.

രാഖില്‍ മാനസയെ താമസിക്കുന്ന സ്ഥലത്ത് അന്വേഷിച്ചെത്തിയെന്നാണ് സമീപവാസികളും സഹപാഠികളും പറയുന്നത്. പിന്നീട് മാനസയുടെ മുറിയിലേക്ക് പോയ രാഖില്‍ വാതിലടയ്ക്കുകയും കൈയില്‍ കരുതിയ തോക്ക് ഉപയോഗിച്ച്‌ പെണ്‍കുട്ടിയെ വെടിവെച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. തൊട്ടുപിന്നാലെ പ്രതി സ്വയം നിറയൊഴിച്ച്‌ ജീവനൊടുക്കുകയും ചെയ്‌തെന്നാണ് നിഗമനം.

രാഖിലിന്റെ തലയുടെ പിന്‍ഭാഗത്താണ് വെടിയേറ്റിരിക്കുന്നതെന്ന് സമീപവാസികള്‍ പറഞ്ഞു. വെടിയേറ്റ് തലയുടെ പിന്‍ഭാഗം പിളര്‍ന്നനിലയിലായിരുന്നു. മാനസയ്ക്ക് രണ്ടുതവണ വെടിയേറ്റെന്നാണ് നിഗമനം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!