വീട്ടിലെ എല്ലാവരും കൊവിഡായപ്പോള്‍ പെണ്‍കുട്ടി നഴ്സിനോട് എല്ലാം തുറന്ന് പറഞ്ഞു, പതിനേഴുകാരിയെ പീഡിപ്പിച്ച പിതാവിനെതിരെ കേസ്

ചാത്തന്നൂര്‍: പതിനേഴുകാരിയായ മകളെ ഒരുമാസം മുമ്ബ് പലതവണ പീഡിപ്പിച്ചെന്ന പരാതിയില്‍ പിതാവിനെതിരെ പാരിപ്പള്ളി പൊലീസ് കേസെടുത്തു. കല്ലുവാതുക്കല്‍ കുളത്തൂര്‍ക്കോണം സ്വദേശിക്കെതിരെയാണ് കേസ്.

ഇവരുടെ കുടുംബത്തിലെ എല്ലാവരും കൊവിഡ് ബാധിച്ച്‌ ചികിത്സയിലാണ്. ചികിത്സാ കേന്ദ്രത്തിലെ നഴ്സിനോട് പെണ്‍കുട്ടി നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്ന് മുന്‍ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ജനമൈത്രി പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു.

കൊവിഡ് പോസിറ്റീവ് ആയതിനാല്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പാരിപ്പള്ളി ഇന്‍സ്‌പെക്ടര്‍ അല്‍ ജബ്ബാര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ ഇളയ സഹോദരിയും പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!