പാകിസ്ഥാനില്‍ അഞ്ച് പേര്‍ ചേര്‍ന്ന് ആടിനെ ബലാത്സംഗം ചെയ്തു കൊന്ന സംഭവം: വ്യാപക പ്രതിഷേധവുമായി ജനങ്ങള്‍

കറാച്ചി : പാകിസ്ഥാനില്‍ അഞ്ച് പേര്‍ ചേര്‍ന്ന് ഒരു ആടിനെ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നു. സംഭവത്തെ തുടര്‍ന്ന് അഞ്ച് യുവാക്കള്‍ക്കെതിരെ പാകിസ്ഥാന്‍ പൊലീസ് കേസെടുത്തു. ഒകാറ എന്ന സ്ഥലത്താണ് നാടിനെ നടുക്കിയ സംഭവം. ആടിനെ അഞ്ച് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച്‌ കൊല്ലുന്നത് സമീപവാസികള്‍ കണ്ടിട്ടുണ്ട്. അതിക്രമത്തിന് ശേഷം 5 യുവാക്കളും സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവരെ എത്രയും വേഗം കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. ഇതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് നടക്കുന്നത്.

സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയ വിവാദ പരാമര്‍ശം ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം നടക്കുന്നത്.സ്ത്രീകള്‍ അല്‍പ വസ്ത്രങ്ങള്‍ ധരിക്കുന്നത് പുരുഷന്മാരെ സ്വാധീനിക്കുമെന്നായിരുന്നു പ്രധാനമന്ത്രി നടത്തിയ വിവാദ പരാമര്‍ശം. വളര്‍ത്ത് മൃഗങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടാണ് ഇങ്ങനെയുള്ള സംഭവങ്ങള്‍ നടക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു. കഴിഞ്ഞ മാസം എച്ച്‌ ബി ഒയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്ത്രീ വിരുദ്ധ പരാമര്‍ശം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നടത്തിയത്.

അല്‍പ വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ പുരുഷന്മാരെ സ്വാധീനിക്കുമെന്നായിരുന്നു ഇമ്രാന്‍ ഖാന്‍ പറഞ്ഞത്. രാജ്യത്ത് കൊലപാതകങ്ങളും പീഡനങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തിലായിരുന്നു ഇമ്രാന്‍ ഖാന്‍ ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്. സോഷ്യല്‍ മീഡിയയിലും ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പാക്കിസ്ഥാന്‍ നടനായ മാതിര ആടിനെ ബലാത്സംഗം ചെയ്ത വിവരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെക്കുകയും മൃഗത്തിന് 'വസ്ത്രം ധരിക്കേണ്ടതുണ്ടോ' എന്ന് ചോദിക്കുകയും ചെയ്തു. പുരുഷന്മാരെ വസ്ത്രങ്ങള്‍ ധരിക്കാത്ത മൃഗങ്ങളെയും സ്വാധീനിക്കുന്നുണ്ടോ എന്നും പ്രതിഷേധക്കാര്‍ ചോദിക്കുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!