പത്താം ക്ലാസ്സ്‌ പാസായവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി: കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

പത്താം ക്ലാസ്സ്‌ പാസായവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയില്‍ ഉദ്യോഗസ്ഥരാകാം. ഉത്തര മധ്യ റെയില്‍വേ, പ്രയാഗ് രാജ്, ഉത്തര്‍പ്രദേശ് ഡിവിഷന്‍ തൊഴില്‍ പരിശീലനത്തിനാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. അപ്രന്റീസുകള്‍ക്കുള്ള 1664 ഒഴിവുകളാണ് നിലവിലുള്ളത്. താത്പര്യമുള്ള, യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഗസ്റ്റ് 2-നും സെപ്റ്റംബര്‍ 1-നും ഇടയില്‍ ഉത്തര മധ്യ റെയില്‍വേയുടെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ഉത്തര മധ്യ റെയില്‍വേയുടെ പരിധിയിലെ വര്‍ക്ഷോപ്പുകളില്‍ (പ്രയാഗ് രാജ്, ആഗ്ര, ഝാന്‍സി, ഝാന്‍സി വര്‍ക്ഷോപ്പ്) 1961-ലെ അപ്രന്റീസ് ആക്റ്റിന് കീഴിലുള്ള നിയുക്ത ട്രെയ്ഡുകളില്‍ 2020-21 വര്‍ഷത്തേക്ക് പരിശീലനത്തിനായി നിയമിക്കുമെന്നാണ് അറിയിപ്പ്.

ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസോ തത്തുല്യമായ പരീക്ഷയോ 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് നേടി പാസായിരിക്കണം. വെല്‍ഡര്‍ (ഗ്യാസ്, ഇലക്‌ട്രിക്), വയര്‍മാന്‍, കാര്‍പ്പെന്റര്‍ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഐ ടി ഐ/ട്രെയ്ഡ് സര്‍ട്ടിഫിക്കറ്റോടു കൂടി കുറഞ്ഞത് എട്ടാം തരം പാസായിരിക്കണം. 15 വയസിനും 24 വയസിനും മദ്ധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!