കോടമഞ്ഞ് പുതപ്പിച്ചത് പോലെ ട്രെയിനിനെ മൂടിയിരിക്കുന്ന വെള്ളം; കനത്തമഴയെ തുടര്‍ന്ന് ദൂത്‌സാഗര്‍ വെള്ളച്ചാട്ടത്തിന് സമീപത്ത് കൂടി കടന്നുപോകേണ്ട ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു

പനാജി: കനത്തമഴയെ തുടര്‍ന്ന് ദൂത്‌സാഗര്‍ വെള്ളച്ചാട്ടത്തിന് സമീപത്ത് കൂടി കടന്നുപോകേണ്ട ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.

കനത്തമഴയെ തുടര്‍ന്ന് വെള്ളച്ചാട്ടം ശക്തമായതാണ് ട്രെയിന്‍ നിര്‍ത്തിയിടാന്‍ കാരണം. മണ്ഡോവി നദി ഉത്ഭവിക്കുന്നത് ഈ വെള്ളച്ചാട്ടത്തില്‍ നിന്നാണ്. വെള്ളച്ചാട്ടത്തിന്റെ പ്രഭാവം കാരണം ട്രെയിന്‍ പൂര്‍ണമായി കാണാന്‍ കഴിയുന്നില്ല.

കോടമഞ്ഞ് പുതപ്പിച്ചത് പോലെ ട്രെയിനിനെ മൂടിയിരിക്കുകയാണ് വെള്ളച്ചാട്ടത്തില്‍ നിന്ന് തെറിച്ചു വീഴുന്ന ജലകണികകള്‍. റെയില്‍ മന്ത്രാലയമാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

മണ്‍സൂണ്‍ കാലത്ത് ദൂത്‌സാഗറിന്റെ മനോഹാരിത ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് എത്താറ്.മഴ ശക്തമാകുന്നതോടെയാണ് വെള്ളച്ചാട്ടത്തിന്റെ രൗദ്രത കാഴ്ചക്കാര്‍ക്ക് കണ്ണിന് വിരുന്നൊരുക്കുന്നത്. പശ്ചിമഘട്ടത്തിലാണ് വെള്ളച്ചാട്ടം.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!