ഇന്ധനവില ജിഎസ്ടിക്ക് വിടൂ, കേരളത്തിന്റെ നഷ്ടം ഇരട്ടിവരുമാനമാക്കാന്‍ എന്റെ കൈയില്‍ നിര്‍ദേശമുണ്ട്'

പെട്രോൾ ഡീസൽ വില വർധനവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി മാതൃഭൂമി ഡോട്ട് കോമിനോട് നടത്തിയ പ്രതികരണത്തിൽ നിന്ന്....

പെട്രോൾ ഡീസൽ വിലവർധനവിൽ കേന്ദ്രവും സംസ്ഥാനവും പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നികുതി കൂടുതൽ കേന്ദ്രത്തിനാണോ സംസ്ഥാനത്തിനാണോ എന്നതിൽ തർക്കിക്കുകയല്ല വേണ്ടത്. അത് കലത്തിലായാലും കഞ്ഞിക്കലത്തിലായാലും സർക്കാരിന്റെ ഖജനാവിലേക്കാണ് ആ പണം എത്തുന്നത്. ഈ നികുതിയെല്ലാം ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്ഇന്ധന വിലവർധന വലിയ പ്രയാസം തന്നെയാണ് എന്നതിൽ സംശയമില്ല. ഇറ്റലിയിൽ 240 രൂപയാണ്, ഇംഗ്ലണ്ടിൽ 132 രൂപയാണെന്നൊന്നും പറഞ്ഞ് ഇതിനെ ന്യായീകരിക്കാൻ ഞങ്ങളില്ല.

എന്താണ് ഇതിനൊരു പരിഹാരമെന്നാണ് നാം ചിന്തിക്കേണ്ടത്. അതിന് വളരെ കൃത്യവും സ്പഷ്ടവുമായ ഒരു നിർദേശം കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇന്ധനവിലയെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുക എന്നുള്ളതാണ് ആ നിർദേശം.ജിഎസ്ടിയും തുടക്കം മുതൽ തന്നെ പെട്രോൾ-ഡീസൽ വില ഇതിലുൾപ്പെടുത്തുന്നത് മോദി സർക്കാർ മുന്നോട്ടുവെച്ചതാണ്. എന്നാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കേരള മുഖ്യമന്ത്രി പിണറായി വിജയനുമൊക്കെയാണ് ഇതിനെ എതിർത്തിട്ടുള്ളത്. ഒരു സവമായത്തിലൂടെ ഇതിനെ ജിഎസ്ടിയിൽ ഉൾപ്പെടുത്തുകയാണ് വേണ്ടത്.

ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ ഒറ്റയടിക്ക് പകുതി വിലക്ക് നമുക്ക് വിൽക്കാൻ സാധിക്കും. എന്നാൽ ഐസക്കിനെ പോലെ ഇപ്പോൾ കെ.എൻ. ബാലഗോപാലും പറയുന്നത് ഈ തീരുമാനം സംസ്ഥാനങ്ങളെ കുത്തുപാള എടുപ്പിക്കുമെന്നാണ്. ആയിരക്കണക്കിന് കോടിയുടെ നികുതി നഷ്ടമുണ്ടാകുമെന്ന് കേരള സർക്കാർ പറയുന്നു.

കേരള സർക്കാരാണ് മാറി ചിന്തിക്കേണ്ടത്. മദ്യം, ലോട്ടറി, പെട്രോൾ... ഈ കൊള്ളനികുതി കൊണ്ടൊന്നും നമുക്ക് അധികകാലം മുന്നോട്ടുപോകാനാകില്ല.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!