സി.പി.എം. ആവശ്യപ്പെട്ടു, ജോസഫൈന്‍ രാജിവെച്ചു

തിരുവനന്തപുരം: വനിത കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈനോട് രാജി വെക്കണമെന്ന് സി.പി.എം. ആവശ്യപ്പെട്ടു. പരാതിക്കാരോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടർന്നാണ് തുടർന്നാണ് ഇവരോട് പാർട്ടി രാജി ആവശ്യപ്പെട്ടത്.

ജോസഫൈൻ രാജിവെക്കണമെന്ന ആവശ്യം സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉയർന്നിരുന്നു.ഇടതുപക്ഷ അനുഭാവം പുലർത്തുന്നവർ പോലും ജോസഫൈനോട് എതിരായ നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിച്ചിരുന്നത്. സി.പി.എം. സംസ്ഥാന നേതൃത്വം വളരെ ഗൗരവത്തോടെയാണ് വിഷയം ചർച്ച ചെയ്തിരുന്നത്. രാവിലെ പത്തു മണിക്ക് ആരംഭിച്ച യോഗം ഇക്കാര്യം വളരെ വിശദമായി ചർച്ച ചെയ്തു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!