പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവതികളെ കാണാനില്ല: പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചത് രേഷ്മ തനിച്ചല്ല, കേസില്‍ വന്‍ ദുരൂഹത

കൊല്ലം: കരിയിലക്കൂട്ടത്തില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച കേസില്‍ ദുരൂഹത. സംഭവത്തില്‍ രേഷ്മയെ സഹായിച്ചു എന്ന സംശയത്തില്‍ പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച രണ്ട് യുവതികളെ കാണാതായി. കേസില്‍ അറസ്റ്റിലായ രേഷ്‌മയുടെ ബന്ധുക്കളായ 23ഉം 22ഉം വയസ് പ്രായമുള്ള യുവതികളെയാണ് ഇന്നലെ ഉച്ചയോടെ കാണാതായത്.

ഇവര്‍ ഇത്തിക്കരയാറിന് സമീപത്ത് കൂടി പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് കാണാതായ യുവതികള്‍ക്കായി ഇത്തിക്കരയാറ്റില്‍ തിരച്ചില്‍ നടത്തുകയാണ്. ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്റെ അമ്മ കല്ലുവാതുക്കല്‍ പേഴുവിള വീട്ടില്‍ രേഷ്‌മ ആണെന്ന് ഡി.എന്‍.എ പരിശോധനയിലൂടെ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഫേസ്‌ബുക്കില്‍ പരിചയപ്പെട്ട കാമുകന്‍റെ നിര്‍ദേശപ്രകാരമായിരുന്നു കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് രേഷ്‌മ പോലീസിനോട് പറഞ്ഞത്. എന്നാല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തില്‍ ഒരു നീക്കം നടത്തുന്നത് എന്നാണ് പോലീസ് സംശയിക്കുന്നത്. യുവതി ​ഗര്‍ഭിണിയായതും പ്രസവിച്ച വിവരവും ഭര്‍ത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ലെന്നതും ദുരൂഹത കേസില്‍ വര്‍ധിപ്പിക്കുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!