കോവിഡ്​ കേസുകള്‍ കൂടുന്നു; മൂന്നാം തരംഗത്തെ നേരിടാനൊരുങ്ങി മഹാരാഷ്​ട്ര

മുംബൈ: കൊറോണ വൈറസി​െന്‍റ ജനിതകമാറ്റം സംഭവിച്ച ഡെല്‍റ്റ പ്ലസ് വകഭേദം റിപ്പോര്‍ട്ട്​ ചെയ്യപ്പെടുകയും ചില ജില്ലകളില്‍ ടെസ്​റ്റ്​ പോസിറ്റിവിറ്റി നിരക്ക്​ ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മഹാരാഷ്​ട്ര അതീവ ജാഗ്രതയില്‍. കൂടുതല്‍ കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്ന ജില്ലകളില്‍ കോവിഡ്​ നിയന്ത്രണങ്ങളില്‍ ഇളവ്​ വരുത്തേണ്ടതില്ലെന്ന്​ സംസ്​ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

9844 പുതിയ കേസുകളാണ്​ വ്യാഴാഴ്​ച സംസ്​ഥാനത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 24മണിക്കൂറിനിടെ 197 പേര്‍ മരിക്കുകയും ചെയ്​തു. ഒരാഴ്​ചക്കിടെ ആദ്യമായി ബുധനാഴ്​ച സംസ്​ഥാനത്ത്​ 10000ത്തിലേറെ കോവിഡ്​ കേസുകള്‍ സ്​ഥിരീകരിച്ചിരുന്നു. ജൂണ്‍ 16ന്​ ശേഷം 10000 ത്തില്‍ താഴെയായിരുന്നു പ്രതിദിന കേസുകളുടെ എണ്ണം.

11 ജില്ലകളില്‍ ആഴ്​ചകളിലുള്ള രോഗ വളര്‍ച്ച നിരക്ക്​ സംസ്​ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്നതും 10 ജില്ലകളിലുള്ള സംസ്​ഥാന ശരാശരിയേക്കാള്‍ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുമാണ്​ സംസ്​ഥാന സര്‍ക്കാറിനെ ആശങ്കയിലാക്കുന്നത്​.

അടുത്ത രണ്ട്​ മുതല്‍ നാല്​ ആഴ്​ചക്കുള്ളില്‍ കോവിഡ്​ മുന്നാം തരംഗത്തിന്​ സാധ്യതയില്ലെങ്കിലും അത്​ നേരത്തെ എത്താനുള്ള സാധ്യത മുന്നില്‍ കണ്ട്​ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ്​ സംസ്​ഥാന കോവിഡ്​ പ്രതിരോധ സേനയുടെ മുന്നറിയിപ്പ്​.

സംസ്​ഥാനത്ത്​ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള ഏഴ്​ ജില്ലകളില്‍ പരിശോധന കുടുതല്‍ ഉര്‍ജ്ജിതമാകാകാനും വാക്​സിനേഷന്‍ നടപടികള്‍ കുടുതല്‍ ത്വരിതപ്പെടുത്താനും മുഖ്യമന്ത്രി ഉദ്ദവ്​ താക്കറെ വ്യാഴാഴ്​ച നിര്‍ദേശം നല്‍കി. കോവിഡ്​ നിയന്ത്രണങ്ങള്‍ തിരക്കിട്ട്​ പിന്‍വലിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റായഗഡ്​, രതനഗിരി, സിന്ധുദുര്‍ഗ്​, സതാര, സങ്ക്​ലി, കോലാപൂര്‍, ഹിന്‍ഗോളി എന്നീ ജില്ലകളിലാണ്​ ഉയര്‍ന്ന രോഗബാധ.

സംസ്​ഥാനത്തെ ഏഴ്​ ജില്ലകളിലായി 21 പേര്‍ക്ക്​ കോവിഡ്​ ഡെല്‍റ്റ പ്ലസ്​ വകഭേദം ബാധിച്ചതായി ബുധനാഴ്​ച ആരോഗ്യമന്ത്രി രാജേഷ്​ ടോപെ പറഞ്ഞു. മഹാരാഷ്​ട്രയെ കൂടാതെ മധ്യപ്രദേശിലും കേരളത്തിലുമാണ്​ ഡെല്‍റ്റ പ്ലസ്​ വകഭേദം റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടത്​. മധ്യപ്രദേശില്‍ രണ്ടുപേര്‍ ഡെല്‍റ്റ പ്ലസ്​ ബാധിച്ച്‌​ മരിക്കുകയും ചെയ്​തിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!