ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവതികളെ കാണാതായ സംഭവം: സി സി ടി വി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

കൊല്ലം ഊഴായിക്കോട്ട് നവജാത ശിശുവിനെ അമ്മ കരിയില കൂനയില്‍ ഉപേക്ഷിച്ച കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച കാണാതായ യുവതികളുടെ സി സി ടി വി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്.

ഇന്നലെ മൂന്ന് മണിക്ക് ഇത്തിക്കര പാലത്തിനു സമീപത്തു കൂടി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. പാലത്തിനു താഴെ പോകാന്‍ ശ്രമിച്ച ഇവരെ പ്രദേശവാസികള്‍ തടഞ്ഞിരുന്നു. യുവതികള്‍ക്കായി

ഇത്തിക്കരയാറ്റില്‍ തെരച്ചില്‍ തുടങ്ങി. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ഡൈവേഴ്‌സാണ് തെരച്ചില്‍ നടത്തുന്നത്.

അറസ്റ്റിലായ രേഷ്മയുടെ ഭര്‍തൃ സഹോദര ഭാര്യയെയും സഹോദരിയുടെ മകളെയുമാണ് കാണാതായത്. ഇന്നലെ വൈകിട്ട് 3 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പാരിപ്പള്ളി പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്‌ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്‌ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!