ആരാകും പുതിയ പോലീസ് മേധാവി? തച്ചങ്കരിയെ ഒഴിവാക്കി, സന്ധ്യയ്ക്ക് സാധ്യതകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ പോലീസ് മേധാവിയെ നിയമിക്കുന്നതിനുള്ള പട്ടികയില്‍നിന്നും ടോമിന്‍ ജെ. തച്ചങ്കരിയെ ഒഴിവാക്കി. വിജിലന്‍സ് ഡയറക്ടര്‍ എസ്. സുദേഷ് കുമാര്‍, റോഡ് സുരക്ഷാ കമ്മിഷണര്‍ അനില്‍ കാന്ത്, അഗ്നിരക്ഷാ സേനാ മേധാവി ഡോ. ബി. സന്ധ്യ എന്നിവര്‍ അന്തിമ പട്ടികയില്‍ ഇടം നേടിയെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്.

വ്യാഴാഴ്ച ഡല്‍ഹിയില്‍ യു.പി.എസ്.സി. സമിതിയില്‍ നടന്ന യോഗത്തിലാണ് അന്തിമ പട്ടിക തയ്യാറായത്. യു.പി.എസ്.സി. സംസ്ഥാന സര്‍ക്കാരിന് നല്‍കുന്ന ഈ മൂന്നംഗ പട്ടികയില്‍ നിന്നാകും പുതിയ പോലീസ് മേധാവിയെ നിയമിക്കുക. ഡോ. ബി. സന്ധ്യയെ സംസ്ഥാന പോലീസ് മേധാവിയാക്കിയേക്കുമെന്നാണ് വിവരങ്ങള്‍ ഉണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!