ഗര്‍ഭപാത്രമില്ലാതെ ജനിച്ച 32കാരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

വാഷിങ്ടണ്‍ : ഗര്‍ഭപാത്രമില്ലാതെ ജനിച്ച യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. യൂട്ടയിലാണ് അസാധാരണമായ ഈ സംഭവം നടന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് അമന്‍ഡ എന്ന 32കാരി അമ്മയായത്. വിവാഹ മോചിതയായ അമന്‍ഡയ്ക്ക് അമ്മയാകുക എന്നത് തന്റെ സ്വപ്നമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ജന്മനാ അമന്‍ഡയ്ക്ക് ഗര്‍ഭപാത്രമുണ്ടായിരുന്നില്ല. എന്നാല്‍, തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഗര്‍ഭാശയ മാറ്റിവെക്കല്‍(ട്രാന്‍സ്പ്ലാന്റേഷന്‍) നടത്തിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്.

അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ച അമ്മയുടെ ഗര്‍ഭപാത്രമാണ് അമന്‍ഡയുടെ ശരീരത്തില്‍ തുന്നിച്ചേര്‍ത്തത്. ഇത് വിജയകരമായി നടത്തിയതോടെ പിന്നീട് അമന്‍ഡ ഒരു കുഞ്ഞിനായുള്ള ശ്രമങ്ങളിലായിരുന്നു. തുടര്‍ന്ന്, ഐ വി എഫ് പ്രക്രിയയിലൂടെ ഗര്‍ഭം ധരിച്ചു. അതുവഴി ഏകദേശം മൂന്ന് കിലോ തൂക്കമുള്ള പെണ്‍കുഞ്ഞിനാണ് അമന്‍ഡ ജന്മം നല്‍കിയത്. ഗ്രേസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.16 വയസ്സായിട്ടും ആര്‍ത്തവമാകാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമന്‍ഡയ്ക്ക് ഗര്‍ഭപാത്രമില്ലെന്ന വിവരം അമന്‍ഡയും കുടുംബവും അറിയുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!