സൗമ്യയെ ഇസ്രയേലില്‍ അനുസ്മരിച്ചു

ടെല്‍അവീവ്: ഇസ്രയേല്‍ - പാലസ്തീന്‍ സംഘര്‍ഷത്തിനിടെ മേയ് 11ന് ഇസ്രയേലിലെ അഷ്‌കെലോണില്‍ റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന് വേണ്ടി ഇസ്രയേലില്‍ അനുസ്മരണ ശുശ്രൂഷ നടത്തി. ഇസ്രായേലിലെ താവോസില്‍ കൊച്ചിയില്‍ നിന്നുള്ള യഹൂദ സമൂഹം തിങ്കളാഴ്ച സംഘടിപ്പിച്ച ചടങ്ങില്‍

ടെല്‍അവീവിലെ ഇന്ത്യന്‍ എംബസി ഉപസ്ഥാനപതി അനിത നന്ദിനി മുഖ്യാതിഥിയായി. ഇന്ത്യന്‍ എംബസിയിലെ മറ്റ് ഉദ്യോഗസ്ഥരും മലയാളികളും സൗമ്യയുടെ സഹപ്രവര്‍ത്തകരും പങ്കെടുത്തു. സൗമ്യയുടെ മകന്‍ അഡോണിന്റെ വിദ്യാഭ്യാസത്തിനായുള്ള ധനസമാഹരണ പദ്ധതിയും ചടങ്ങില്‍ പ്രഖ്യാപിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!