വീട്ടുമുറ്റത്തെ അലങ്കാര മത്സ്യക്കുളത്തില്‍ വീണ് ഒരു വയസുള്ള കുട്ടി മരിച്ചു

അഞ്ചല്‍: വീട്ടുമുറ്റത്ത് അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നതിനായി നിര്‍മിച്ച കുളത്തില്‍ വീണ് ഒരു വയസുള്ള ആണ്‍കുട്ടി മരിച്ചു. അഞ്ചല്‍ പാലമുക്ക് വലിയ കാട്ടില്‍ വീട്ടില്‍ വിഷ്ണു - ശ്രുതി ദമ്ബതികളുടെ മകന്‍ ശ്രേയസ് ആണ് മരിച്ചത്.

ബുധനാഴ്​ച ഉച്ചയോടെയാണ് സംഭവം. ഇടമുളയ്ക്കല്‍ പനച്ചവിളയിയില്‍ അലങ്കാര മത്സ്യ വില്‍പനശാല നടത്തുന്ന വിഷ്ണുവിന് ഉച്ചഭക്ഷണവുമായി പോയിരിക്കുകയായിരുന്നു മാതാവ് ശ്രുതി.

മൂത്തകുട്ടി ശ്രാവണിനോടൊപ്പം (ഏഴ്​) ശ്രേയസിനേയും വീട്ടിനുള്ളില്‍ ഉറക്കിക്കിടത്തിയ ശേഷമാണ് പോയത്. സംഭവസമയം ഇവരുടെ മുത്തശ്ശി ജലജ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മുറ്റത്ത് കുട്ടിയുടെ കരച്ചില്‍ കേട്ട് മുത്തശ്ശി എത്തിയപ്പോഴേക്കും കുട്ടി വെള്ളത്തില്‍ വീണ് കിടക്കുന്നതാണ് കണ്ടത്. ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ കുട്ടിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചു.

ഉറക്കമുണര്‍ന്ന കുട്ടി നടന്ന് മുറ്റത്തെ കുളത്തില്‍ നിന്നും മീന്‍ പിടിക്കാന്‍ ശ്രമിക്കവേ കാല്‍വഴുതി വീണ് മരിച്ചതാകാമെന്ന് പറയപ്പെടുന്നു.അഞ്ചല്‍ പൊലീസെത്തി തുടര്‍ നടപടിയെടുത്തു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!