വിസ്മയ കേസ്: കിരണ്‍ കുമാറിന് ജോലി നഷ്ടമാകില്ല, സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കൊല്ലം: ശാസ്താംകോട്ടയില്‍ വിസ്മയ ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കൊല്ലം എന്‍ഫോഴ്സ്മെന്റിലെ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പുറത്താകാതെ സസ്പെന്‍ഡ് മാത്രം ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധം ശക്തമാകുന്നു. ഗതാഗത മന്ത്രി ആന്റണി രാജുവാണ് കിരണിനെ സസ്‌പെന്‍ഡ് ചെയ്ത വിവരം വ്യക്തമാക്കിയത്.

ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തും. വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന് ഐ.ജി ഹര്‍ഷിത അട്ടല്ലൂരി വ്യക്തമാക്കിയ സാഹചര്യത്തില്‍ കിരണിന്റെ സസ്‌പെന്‍ഷന്‍ പിരിച്ചുവിടലായി മാറ്റണമെന്ന ആവശ്യമാണ് ഉയരുന്നത്.

ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് നടന്നതെന്നായിരുന്നു ഐ.ജിയുടെ പ്രതികരണം. കിരണിനു വെറും സസ്‌പെന്‍ഷന്‍ മാത്രമായി ഒതുക്കിയതോടെ സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടമാകുന്നുവെന്ന് പ്രതികരിക്കുന്നവരുമുണ്ട്. 'ഈ ഈ സര്‍ക്കാരില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാല്‍ മതി. ഇതുകൊണ്ടൊക്കെയാണ് ഇത് പോലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഇനിയും ആള്‍ക്കാരെ പ്രേരിപ്പിക്കുന്നത്' എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!