പുന്നപ്രയില്‍ ഭര്‍തൃ ഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ : പുന്നപ്രയില്‍ ഭര്‍തൃ ഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. വാടയ്ക്കല്‍ സ്വദേശി ഗോഡ്‌സന്റെ ഭാര്യ അഖിലയാണ് മരിച്ച നിലയില്‍ കണ്ടത്.

ഏറെ നാളുകളായി സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു അഖിലയെന്ന് വീട്ടുകാര്‍ പറഞ്ഞു. മൃതദേഹം ഇപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് കുട്ടികളുടെ അമ്മയാണ് അഖില.

ആലപ്പുഴ ജില്ലയില്‍ ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണ് ഇത്. ഇന്നലെ ഉച്ചയ്ക്ക് വള്ളികുന്നത്ത് നവവധു വീട്ടില്‍ തൂങ്ങിമരിച്ചിരുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!