കായംകുളത്തെ 19കാരിയുടെ മരണം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

കായംകുളം വള്ളികുന്നത്ത് മൂന്നു മാസം മുമ്ബ് വിവാഹിതയായ 19 കാരിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ സുചിത്രയെ കണ്ടത്.

ലക്ഷ്മി ഭവനത്തില്‍ സൈനികനായ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് തൂങ്ങി മരിച്ചത്. മരണ കാരണം വ്യക്തമല്ല.മാര്‍ച്ച്‌ 21 നായിരുന്നു വിവാഹം. ഒരു മാസം മുന്‍പാണ് ഭര്‍ത്താവ് വിഷ്ണു ജാര്‍ഖണ്ഡിലെ ജോലി സ്ഥലത്തേക്ക് പോയത്. ഫോണ്‍ വിവരങ്ങളടക്കം പരിശോധിക്കുമെന്ന് ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി അറിയിച്ചു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!