സ്ത്രീധനം കൊടുക്കാന്‍ നിര്‍ബന്ധിതനായത് കിരണിന്റെ അച്ഛന്‍ ചോദിച്ചതിനാല്‍: വെളിപ്പെടുത്തലുമായി വിസ്മയയുടെ പിതാവ്

കൊല്ലം: വിസ്മയയുടെ ദുരൂഹ മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പിതാവ് വിക്രമന്‍ പിള്ള. താന്‍ സ്ത്രീധനം കൊടുക്കാന്‍ നിര്‍ബന്ധിതനായെന്ന് വിക്രമന്‍ പിള്ള പറയുന്നു. കിരണിന്റെ അച്ഛനും മുത്തച്ഛനുമാണ് അതിന് കാരണക്കാരെന്നും അദ്ദേഹം പറയുന്നു. ഇവരാണ് തന്നോട് സ്ത്രീധനം ചോദിച്ചതെന്നും വിസ്മയയുടെ പിതാവ് പറയുന്നു. താന്‍ സ്ത്രീധനത്തിന് എതിരായിരുന്നു.

എന്നാല്‍ വിവാഹാലോചന സമയത്ത് ഇവര്‍ മകള്‍ക്ക് എന്ത് കൊടുക്കുമെന്ന് എന്നോട് ചോദിച്ചു. അവള്‍ക്ക് കൂടി ഇഷ്ടപ്പെട്ട പയ്യനായതിനാല്‍ മകളുടെ സന്തോഷത്തിനായി താന്‍ അവള്‍ക്ക് വേണ്ടതെല്ലാം കൊടുക്കുകയായിരുന്നു എന്ന് വിക്രമന്‍ പിള്ള പറയുന്നു. മാട്രിമോണി സൈറ്റില്‍ നിന്ന് വന്ന വിവാഹാലോചന ആയിരുന്നു ഇത്. പിന്നീട് പെണ്‍കുട്ടിയുമായി ഇയാള്‍ അടുപ്പം സ്ഥാപിക്കുകയായിരുന്നു.

വിവാഹ നിശ്ചയത്തിന് ശേഷം ഇരുവരും കണ്ടുമുട്ടുകയും പതിവായിരുന്നു. വിസ്മയ പഠിക്കുന്ന കോളജില്‍ പലപ്പോഴും കിരണ്‍ കാണാന്‍ എത്തിയിരുന്നു. സുഹൃത്തുക്കള്‍ക്ക് ഫോണില്‍ സന്ദേശം അയയ്ക്കുന്നെന്നും സഹപാഠികളായ ആണ്‍കുട്ടികളോടു സംസാരിക്കുന്നെന്നും പറഞ്ഞു വിവാഹത്തിനു മുന്‍പു തന്നെ വിസ്മയയെ കിരണ്‍ മര്‍ദിച്ചിരുന്നു.

അടുത്തസമയത്തു മാത്രമാണ് ഇക്കാര്യം മകള്‍ പറഞ്ഞതെന്നും സജിത പറഞ്ഞു. അപ്പോഴേക്കും എല്ലാം വൈകിയിരുന്നു. ഒന്നും തുടക്കത്തില്‍ വിസ്മയ വീട്ടില്‍ പറഞ്ഞിരുന്നില്ല എന്നും വിക്രമന്‍ പിള്ള കണ്ണീരോടെ പറയുന്നു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!