ഗര്‍ഭഛിദ്ര നിലപാടില്‍ ​പ്രസിഡന്‍റ്​ ബൈഡന്​ വിലക്കു ഭീഷണിയുമായി സഭ നേതൃത്വം

വാഷിങ്​ടണ്‍: അമേരിക്കയില്‍ ഗര്‍ഭഛിദ്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട്​ ബൈഡനെതിരെ പരസ്യ നടപടി മുന്നറിയിപ്പുമായി സഭ നേതൃത്വം. ഗര്‍ഭഛിദ്രത്തെ പരസ്യമായി അനുകൂലിക്കുന്ന രാഷ്​ട്രീയക്കാര്‍ക്കെതിരെ കടുത്ത എതിര്‍പ്പാണ്​ സഭ ഉയര്‍ത്തുന്നത്​. ഇവര്‍ക്ക്​ കുര്‍ബാന വിലക്കുള്‍പെടെ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്ന്​ അമേരിക്കയിലെ റോമന്‍ കാത്തലിക്​ ബിഷപ്പുമാരുടെ സംഘടന ആവശ്യപ്പെടുന്നു.

വിഷയത്തില്‍ മൂന്നു ദിവസമായി നടന്ന ഓണ്‍ലൈന്‍ ചര്‍ച്ചക്കൊടുവില്‍ ഒന്നിനെതിരെ മൂന്നു വോട്ടിനാണ്​ വിലക്കിന്​​ അനുമതി ലഭിച്ചത്​. നേരത്തെ, ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട്​ വത്തിക്കാന്‍ സ്വീകരിച്ച നിലപാടിന്​ വിരുദ്ധമായാണ്​ യു.എസിലെ സഭ തീരുമാനം.

എല്ലാ വാരാന്ത്യത്തിലും കുര്‍ബാനക്കെത്തുന്ന ഉറച്ച കാതലിക്​ വിശ്വാസിയാണ്​ ജോ ബൈഡന്‍. സഭ നേതൃത്വം അത്തരം തീരുമാനമെടുക്കി​െല്ലന്നാണ്​ പ്രതീക്ഷയെന്ന്​ ബൈഡന്‍ പിന്നീട്​ മാധ്യമ പ്രവര്‍ത്തകരോട്​ പറഞ്ഞു.

കത്തോലിക്ക വിഭാഗത്തിലെ എല്ലാവരും ഗര്‍ഭഛിദ്രത്തെ എതിര്‍ക്കുന്നവരാകണമെന്ന നിലപാട്​ സഭയിലെ യാഥാസ്​ഥിതിക വിഭാഗത്തിന്‍റെതാണെന്ന്​ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുര്‍ബാന വിലക്ക്​ ഏര്‍പെടുത്തുന്നതിനെതി​െര ഷിക്കാഗോ ആര്‍ച്ച്‌​ ബിഷപ്പ്​ കര്‍ദിനാള്‍ ​േബ്ലസ്​ കൂപിക്​ ഉള്‍പെടെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്​. ബൈഡന്​ തങ്ങളുടെ ദേവാലയങ്ങളില്‍ കുര്‍ബാനക്കെത്താമെന്ന്​ വാഷിങ്​ടണ്‍, ​ഡിലാവെര്‍ സഭകള്‍ അറിയിച്ചിട്ടുണ്ട്​. ബൈഡന്‍ സ്​ഥിരമായി കുര്‍ബാനക്കെത്തുന്നത്​ ഡിലാവെറിലാണ്​.

ജോണ്‍ കെന്നഡിക്കു ശേഷം അമേരിക്കന്‍ പ്രസിഡന്‍റ്​ പദമലങ്കരിക്കുന്ന ആദ്യത്തെയാളാണ്​ ജോ ബൈഡന്‍.

യു.എസിലെയും യു.എസ്​ വിര്‍ജിന്‍ ദ്വീപുകളിലെയും മുഴുവന്‍ കാതലിക്​ ബിഷപ്പുമാരുടെയും സംഘടനയായ യു.എസ്​ കോണ്‍ഫറന്‍സ്​ ഓഫ്​ കാതലിക്​ ബിഷപ്​സ്​ വ്യാഴാഴ്ച ഈ വിഷയത്തില്‍ കരട്​ പ്രസ്​താവന തയാറാക്കാന്‍​ ​അംഗീകാരം നല്‍കിയിരുന്നു. ഗര്‍ഭഛിദ്രത്തില്‍ സഭയുടെ നിലപാടിനെതിരെ നില്‍ക്കുന്ന രാഷ്​ട്രീയക്കാര്‍ക്ക്​ വിലക്ക്​ ഏര്‍പെടുത്താന്‍ അനുവദിക്കുന്നതാണ്​ നിയമം.

പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ്​ കാലത്ത്​ ബൈഡന്‍റെ ഗര്‍ഭഛിദ്ര അനുകൂല നിലപാട്​ പ്രചാരണ വിഷയമായിരുന്നു. ട്രംപ്​ ഇതിനെ ശക്​തമായി എതിര്‍ക്കു​േമ്ബാള്‍ ഗര്‍ഭഛിദ്രമാകാമെന്നാണ്​ ബൈഡന്‍റെ നിലപാട്​. ചെറുപ്പകാലത്ത്​ പൗരോഹിത്യം സ്വീകരിക്കാന്‍ വരെ താല്‍പര്യം കാണിച്ചിരുന്ന പുതിയ പ്രസിഡന്‍റിന്​ സഭ വിലക്കേര്‍പെടുത്തിയാല്‍ കടുത്ത തിരിച്ചടിയാകും.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!