ഫലസ്തീന് കോവിഡ് വാക്സിന്‍ ഉടന്‍ കൈമാറുമെന്ന് ഇസ്രയേല്‍; 10 ലക്ഷം ഡോസ് വാക്സിന്‍ നല്‍കുന്നത് യു.എന്‍ ധാരണപ്രകാരം; സ്ഥിരീകരിക്കാതെ ഫലസ്തീന്‍ അധികൃതര്‍

ജറുസലേം: ഫലസ്തീന് 10 ലക്ഷം കോവിഡ് വാക്സിന്‍ ഡോസുകള്‍ ഉടന്‍ കൈമാറുമെന്ന് ഇസ്രയേല്‍. യുഎന്‍ ധാരണപ്രകാരം ഫലസ്തീന് വാക്സീന്‍ ലഭിക്കുമ്ബോള്‍ ഇസ്രയേല്‍ നല്‍കിയ ഡോസ് തിരികെ നല്‍കണമെന്ന വ്യവസ്ഥയിലാണ് വാസ്‌കീന്‍ കൈമാറുന്നത്. ഇസ്രയേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസര്‍ വാക്സീനാണ് ഫലസ്തീന് നല്‍കുക.

ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നെഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രയേലിലെ പുതിയ സര്‍ക്കാരാണ് ഫലസ്തീന് വാക്സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇസ്രയേലിന്റെ കൈവശമുള്ള കാലാവധി അവസാനിക്കാറായ ഫൈസര്‍ വാക്സിനാണ് ഉടന്‍ കൈമാറുക. അതേ സമയം ഇത് സംബന്ധിച്ച്‌ ഫലസ്തീന്‍ അധികൃതരില്‍ നിന്ന് പ്രതികരണം ലഭിച്ചിട്ടില്ല.

ഇസ്രയേല്‍ ഫലസ്തീന് കോവിഡ് വാക്സീന്‍ നല്‍കണമെന്ന് ചില മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലില്‍ മുതിര്‍ന്ന 85 ശതമാനം പേര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കിയിരുന്നു.

വെസ്റ്റ്ബാങ്കിലെ 3,80,000 പേര്‍ക്കും ഗസ്സയിലെ 50,000 പേര്‍ക്കും ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്, ഇരുപ്രദേശത്തുമായി ഇതുവരെ 3,00,000 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 3545 പേര്‍ കോവിഡ് ബാധിച്ച്‌ മരിക്കുകയും ചെയ്തു. ഇസ്രയേലില്‍ ജോലി ചെയ്യുന്ന വെസ്റ്റ്ബാങ്കിലെ ഒരു ലക്ഷത്തോളം ഫലസ്തീനികള്‍ക്കും മുമ്ബ് വാക്‌സിന്‍ നല്‍കിയിരുന്നു.

ലോകത്ത് ഏറ്റവും വിജയകരമായി വാക്സിനേഷന്‍ പദ്ധതി നടപ്പാക്കിയത് ഇസ്രയേലാണ്. അവിടെ സ്‌കൂളുകളും ബിസിനസ് പ്രവര്‍ത്തനങ്ങളും സാധാരണ രീതിയിലാണിപ്പോള്‍. മാസ് ധരിക്കണമെന്ന നിബന്ധനയും ഈ ആഴ്ചയോടെ നീക്കം ചെയ്തു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Comments

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

This is Rising!